Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

കേരളം കീഴടക്കി മോദി... ഡിവൈഎഫ്‌ഐയുടെ നൂറ് ചോദ്യങ്ങള്‍ പപ്പടവടയായി; മലയാളി വേളത്തില്‍ നടന്ന് ഹൃദയം കീഴടക്കി മോദി; ഇന്ത്യ ലോകത്തിന്റെ യുവശക്തി, ഇന്ന് ലോകത്തെ മാറ്റിമറിക്കാന്‍ ശക്തിയുള്ള രാജ്യമായി ഇന്ത്യ മാറുന്നു; കേരളത്തിലെ ചിലയാളുകള്‍ക്ക് രാവും പകലും സ്വര്‍ണ്ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ

25 APRIL 2023 08:23 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവം 2023നെ തച്ചുടയ്ക്കാന്‍ ഡിവൈഎഫ്‌ഐക്കാര്‍ 100 ചോദ്യവുമായി രംഗത്തെത്തിയിരുന്നു. 25,000 പേരെ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞെങ്കിലും ആളില്ലാ കസേരകളാല്‍ ശ്രദ്ധ നേടി. അതേസമയം കൊച്ചി നിറഞ്ഞു കവിഞ്ഞു. അവരുന്നയിച്ച 100 ചോദ്യങ്ങള്‍ ഒന്നും മലയാളികള്‍ക്കറിയില്ല. എന്നാല്‍ നരേന്ദ്ര മോദിയുടെ വരവ് മലയാളികള്‍ ശരിക്കും ആസ്വദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരം നല്‍കി മോദി മനസ് കീഴടക്കി. ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും പ്രധാനമന്ത്രി മോദി...

നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് കേരളീയ വേഷം ധരിച്ചാണ്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടുമണിഞ്ഞെത്തിയ മോദിയെ ആയിരങ്ങള്‍ മഞ്ഞപ്പൂക്കള്‍ വിതറി ആരവങ്ങളോടെ വരവേറ്റു. കൊച്ചിയിലെത്തയ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. വെണ്ടുരുത്തി പാലം മുതല്‍ തേവരകോളജ് വരെയാണ് റോഡ് ഷോ. റോഡിലൂടെ നടന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ജനസാഗരമാണ് റോഡ് ഷോയില്‍ പങ്കെടുക്കാനായി എത്തിയത്.

മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയില്‍ രാഷ്ട്രീയ - സാംസ്‌കാരിക - സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമായി. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചു. ഇവര്‍ക്കൊപ്പം സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി തുടങ്ങിയ പ്രമുഖരും ബി ജെ പി സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമായി.

ഇന്ത്യ ലോകത്തെ മാറ്റിമറിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യ വേഗത്തില്‍ വളരുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാന്‍ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. ജി 20 കേരളത്തിലെ യോഗങ്ങള്‍ വിജയകരമായിരുന്നു എന്നും മോദി പറഞ്ഞു. കേരളത്തിലെ പദ്മശ്രീ പുരസ്‌കാര ജേതാക്കള്‍, ശ്രീ നാരായണ ഗുരു, കെ കേളപ്പന്‍, സ്വാതന്ത്ര സമര സേനാനികള്‍, അപ്പുക്കുട്ടന്‍ പൊതുവാള്‍, നമ്പി നാരായണന്‍ എന്നിവരെയും മോദി പ്രസംഗമധ്യേ പരാമര്‍ശിച്ചു.

'പ്രിയ മലയാളി യുവസുഹൃത്തുക്കളേ നമസ്‌കാരം' എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെത്തുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നുവെന്നും മോദി പറഞ്ഞു. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച നാടാണ് കേരളം. തനിക്ക് ഏറ്റവുമധികം വിശ്വാസം യുവാക്കളിലാണെന്നും മോദി. ജി 20 സമ്മേളനങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ പ്രൊഫഷണലിസം കാണിച്ചു.

മുന്‍സര്‍ക്കാരുകള്‍ കുംഭകോണങ്ങളാല്‍ അറിയപ്പെട്ടു. ബിജെപി സര്‍ക്കാര്‍ യുവാക്കള്‍ക്ക് പുതിയ അവസരം നല്‍കുന്നു. കേരളത്തില്‍ ഹൈവേയും റെയില്‍വേയും ജലപാതയും വരുന്നു. അതുവഴി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും മോദി, കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു.

കേരളത്തിലെ സ്വര്‍ണ്ണക്കടത്തിനെ കുറിച്ചും നരേന്ദ്രമോദി പരാമര്‍ശിച്ചു. ഒരു വശത്ത് ഭാരതീയ ജനതാപാര്‍ട്ടിയുടെ സര്‍ക്കാര്‍ ഈ രാജ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. മറുവശത്ത് കേരളത്തില്‍ മറ്റൊരു കളിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ഒരു വശത്ത് ചിലയാളുകള്‍ രാവും പകലുമായി സ്വര്‍ണ്ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ. അതിനാണ് അവരുടെ മുഴുവന്‍ അധ്വാനവും ഉപയോ?ഗിച്ചുകൊണ്ടിരിക്കുന്നതെന്ന് മോദി പറഞ്ഞു.

കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ നിന്ന് ഒളിച്ചുവെക്കാന്‍ കഴിയില്ല. അവര്‍ക്കറിയാം, അധികാരത്തിലിരിക്കുന്ന ചിലയാളുകള്‍ എങ്ങനെയാണ് ഈ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടിക്കൊണ്ടിരിക്കുന്നതെന്ന്. കേരളത്തിലെ ചെറുപ്പക്കാരുടെ ആശയാഭിലാഷങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. കഴിഞ്ഞ 9 വര്‍ഷക്കാലമായി കേന്ദ്രസര്‍ക്കാര്‍ ചെറുപ്പക്കാര്‍ക്കുവേണ്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ അവയുടെ ഗുണം കേരളത്തിലെ ചെറുപ്പക്കാര്‍ക്കും കൂടി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (21 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (51 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (59 minutes ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (5 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (5 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (5 hours ago)

Malayali Vartha Recommends