കേരളത്തില്‍ വന്ന് മോദി വെല്ലുവിളിച്ചിട്ടും മൗനം;മോദിയുടെ വെല്ലുവിളിക്ക് ഇപ്പോള്‍ മുഖ്യമന്ത്രി മറുപടി കൊടുക്കുമെന്ന് കാത്തിരുന്ന അണികള്‍ തേഞ്ഞു,ഇരട്ടച്ചങ്കന്റെ ധാര്‍ഷ്ട്യം മലയാളികളോട് മാത്രം,പുതിയ വിജയന്‍ മോദിയുടെ അടിമയെന്ന് പരിഹാസം

കേരളത്തിലെ ചിലര്‍ രാവും പകലും സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുകയാണെന്ന് ഇങ്ങ് കേരളത്തില്‍ വന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടും ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല. ചിലരെന്ന് നരേന്ദ്ര മോദി ഉദ്ദേശിച്ചത് സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുള്‍പ്പെടെ ആരോപണവിധേയരായ സംഭവം തന്നെയാണ്. മോദി കേരളത്തില്‍ വന്ന് തോണ്ടിയിട്ട് പോയിട്ടും പിണറായിക്ക് മൗനം. ഇത് പുതിയ വിജയന്‍ തന്നെയാണ്. പുതിയ വിജയനിപ്പോള്‍ ഇങ്ങനാണ് വരുന്നവരും പോകുന്നവരുമൊക്കെ എടുത്തിട്ട് കൊട്ടിയാലും മൗനം. പഴയ വിജയനാണേല്‍ പ്രത്യേക ഏക്ഷനൊക്കെ എടുത്തേനെ ഇതിപ്പോള്‍ പുതിയ വിജയനായി പോയില്ലെ. പ്രധാനമന്ത്രി അലക്കിയിട്ട് പോയിട്ടും സിപിഎമ്മുകാര്‍ക്കെല്ലാം മൗനം. ആകെ പ്രതികരിച്ചത് ജലീലും തോമസ് ഐസ്‌ക്കും മാത്രം. അതും ഫേസ്ബുക്കില്‍ കുറിപ്പ് മാത്രം. അവര് പിന്നെ ധര്‍മ്മയുദ്ധം സോഷ്യല്‍മീഡിയയില്‍ ആണല്ലോ.
മോദി പിണറായിയെ രാഷ്ട്രീയമായി നേരിട്ടിട്ടും ഇരട്ടച്ചങ്കന് ഒരു കുലുക്കവുമില്ല. വാസ്തവത്തില്‍ മലയാളികളോട് ഇരട്ടച്ചങ്കിന്റെ ധാര്‍ഷ്ട്യം കാണിക്കുമെങ്കിലും മോദിയുടെ മുന്നില്‍ ഇപ്പോള്‍ ഓട്ടച്ചങ്കാണ്. അത് ലാവ്‌ലിന്‍ പേടി കൊണ്ടാണോ,ലൈഫ് മിഷനിലെ ഭയം കൊണ്ടാണോ എന്ന പരിഹാസം മുഖ്യമന്ത്രിയ്ക്ക് നേരെ ഉയരുന്നത്. അടുത്തകലാത്തായ് മൗനിയാണ് മുഖ്യമന്ത്രി. എരെടുത്തിട്ട് കൊട്ടിയാലും പ്രതികരിക്കാനേ പോകാറില്ല. പ്രായാധിക്യത്താല്‍ ഒതുങ്ങിയാതമോ ഹേയ് അങ്ങനെ വരാന്‍ വഴിയില്ല. ഇത് എന്തൊക്കെ ബയം മുഖ്യമന്ത്രിയെ വേട്ടയാടി തുടങ്ങിയിട്ടുണ്ട്. അഴിമതി ആരോപണങ്ങളിലേക്കെല്ലാം കുടുംബം കൂടി പ്രതിക്കൂട്ടില്‍ വന്നതോടെയാണ് മുഖ്യന്‍ ഒതുങ്ങിയതെന്നും ചര്‍ച്ചകളുണ്ട്. മകള്‍ വീണയ്ക്ക് നേരെ വലിയ വിവാദങ്ങളാണ് വന്നിരിക്കുന്നത്. അതും സര്‍ക്കാര്‍ അഴിമതികളുടെ വാലറ്റത്ത്. മകളെ സേഫ് ആക്കാനുള്ള ഓട്ടത്തിലാണ് മുഖ്യമന്ത്രി.
മോദി കൊച്ചിയില്‍ ഉയര്‍ത്തിയ വജ്രായുധം നേരെ ചെന്ന് തറച്ചിട്ടുണ്ട്. എന്നിട്ടും പുതിയ വിജയന് മിണ്ടാട്ടമില്ല. തിരികെ പറയാന്‍ ആയുധം കൈയ്യിലുണ്ടായിട്ടും ഒതുങ്ങുന്നു. എന്താണ് മുഖ്യമന്ത്രിയുടെ ഈ മാറ്റത്തിന്റെ കാരണം. കേരളത്തില്‍ രാവും പകലും ചിലവര്‍ കള്ളക്കടത്ത് നടത്തുന്നുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. തിരിച്ചടിക്കാന്‍ ഗുജറാത്ത് തുറമുഖത്തെ മയക്കുമരുന്ന് വേട്ട വലിയ ആയുധം ഉണ്ടായിരുന്നു പിണറായി പറഞ്ഞില്ല. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21000 കോടിയുടെ രാജ്യം ഞെട്ടിയ ലഹരിവേട്ട നടന്നത്. ഇതുമാത്രമോ ഗുജറാത്ത് തുറമുഖങ്ങളില്‍ നിന്ന് പിന്നീട് എത്രയോ തവണ കോടികളുടെ ലഹരി പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഒരക്ഷരം മിണ്ടിയില്ല മുഖ്യമന്ത്രി. പ്രധാനമന്ത്രി അദാനിഅംബാനി കൂട്ട് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്‌യം പിന്നീട് രാജ്യം ഏറ്റെടുത്തിരുന്നു. എന്നാല്‍ അപ്പോഴും അദാനി അബംനി മോദി ബന്ധത്തെക്കുറിച്ച് ഒരു ചോദ്യം ചോദിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. എന്നാല്‍ ജലീലിന്റെയും തോമസ് ഐസക്കിന്റെയും പോസ്റ്റുകളില്‍ നിറയുന്നത് ഈ ചോദ്യമാണ്. അദാനി അംബാനി കടത്തോളം വരുമോ മോദി കേരളത്തിലെ കടത്തെന്നായിരുന്നു ജലീലിന്റെ ചോദ്യം. സ്വര്‍ണ്ണക്കടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഡെസ്റ്റിനേഷന്‍ ഗുജറാത്തെന്നായിരുന്നു തോമസ് ഐസക് കുറിച്ചത്. സിപിഎം നേതാക്കള്‍ കിടന്ന് അലമുറയിടുന്നുണ്ടെങ്കിലും മറുപടി പറയേണ്ട മുഖ്യമന്ത്രിക്ക് അനക്കമില്ല.
അല്ലെങ്കിലും മോദിക്കെതിരെ മുഖ്യനിപ്പോള്‍ ഒന്നും പറയാറില്ല. കേന്ദ്രത്തില്‍ നിന്നടിക്കുന്ന ഒരു പ്രത്യേകതരം കാറ്റിന്റെ ശക്തി മുഖ്യമന്ത്രിയുടെ കൈകള്‍ ബന്ധിച്ചിരിക്കുന്നുവെന്ന് പരിഹാസം. മോദിയുടെ വെല്ലുവിളിക്ക് ഇപ്പോള്‍ മുഖ്യമന്ത്രി മറുപടി കൊടുക്കുമെന്ന് കാത്തിരുന്ന അണികള്‍ തേഞ്ഞത് മിച്ചം. മുഖ്യനിപ്പോള്‍ ത്രിശങ്കുവിലാണ്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ട് പറക്കുകയാണ്. പിന്നെ അദാനി അംബാനി മോദി കൂട്ടുകെട്ട് ചോദ്യം ചെയ്താല്‍ മുഖ്യനും പണി കിട്ടും. അദാനിയുമായ് കൈകോര്‍ത്താണല്ലോ വിഴിഞ്ഞം പോര്‍ട്ട് പദ്ധതി നടപ്പാക്കുന്നത്. പിന്നെ ആവശ്യത്തിലധികം കേസ് മുഖ്യന്റെ പേരിലുണ്ടല്ലോ. അതുകൊണ്ട് മോദിയെ വെറുതെ ചൊടിപ്പിക്കാന്‍ മുഖ്യനില്ല. പകരം ചെറിയെ ഒരന്തര്‍ദ്ധാര ഉണ്ടാക്കിയെന്നാണ് കരക്കമ്പി. ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മാറ്റിവെച്ചെന്ന റെക്കോര്‍ഡ് ലാവ്‌ലിന്‍ കേസിന് സ്വന്തം. പിന്നെ കെ റെയില്‍ മുഖ്യമന്ത്രി വിട്ടിട്ടില്ലല്ലോ. പോരാത്തതിന് കെ റെയില്‍ പൂര്‍ണ്ണമായ് തള്ളിക്കളഞ്ഞിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു. അങ്ങനെ ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധം ചുവപ്പും കാവിയും കൂടി നടക്കുന്നുണ്ട്. അന്തര്‍ദ്ധാര സജീവമാണ്.
https://www.facebook.com/Malayalivartha

























