എഐ ക്യാമറ വിവാദ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

എഐ ക്യാമറ വിവാദ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വി ഡി സതീശന്റെ ആരോപണത്തെപ്പറ്റി ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല. എഐ ക്യാമറ വിവാദത്തിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ആരോപണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇന്ന് ഉന്നയിച്ചത്. മുഖ്യമന്ത്രി മഹാമൌനം വെടിയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടിരുന്നു. എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്‌ലിനാണെന്നാണ് വി ഡി സതീശന്‍ ആരോപിച്ചത്.
എന്നാല്‍ പ്രതിപക്ഷ നേതാവിന് മറുപടിയായുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. എഐ ക്യാമറ ഇടപാട് രണ്ടാം ലാവലിന് ആകണമെങ്കില്‍ ഒന്നാം ലാവലിന്‍ എന്തെങ്കിലും ആകണ്ടെയെന്ന് അദ്ദേഹം ചോദിച്ചു. സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്ത് എന്തെന്ന് ചോദിച്ച് യുഡിഎഫിന്റെ ജുഡിഷ്യല്‍ അന്വേഷണ ആവശ്യത്തെ എംവി ഗോവിന്ദന്‍ പരിഹസിക്കുകയും ചെയ്തു.
എഐ ക്യാമറ ഇടപാടില്‍ എസ്ആര്‍ഐടിക്കൊപ്പം പ്രവര്‍ത്തിച്ച പ്രസാഡിയോ കമ്പനി ഡയറക്ടര്‍ രാംജിത്തിനും ട്രോയ്‌സ് ഡയറക്ടര്‍ ജിതേഷിനും മുഖ്യമന്ത്രിയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. 83.6 കോടി രൂപക്ക് പദ്ധതി നടപ്പാക്കാമെന്ന് വ്യക്തമാക്കി എസ്ആര്‍ഐടി നല്‍കിയ പര്‍ച്ചേസ് കരാറും രമേശ് ചെന്നിത്തല പുറത്ത് വിട്ടു. എഐ ക്യാമറ അഴിമതി രണ്ടാം ലാവലിന്‍ എന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളുന്നയിച്ചു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.
https://www.facebook.com/Malayalivartha

























