Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനാലുകാരിക്ക് നേരെ അദ്ധ്യാപകന്റെ ലൈംഗിക അതിക്രമം....പ്രതിക്ക് 33 വര്‍ഷം കഠിനതടവിനും 60, 000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി

27 APRIL 2023 10:51 PM IST
മലയാളി വാര്‍ത്ത

പതിനാലുകാരിക്ക് നേരെ അദ്ധ്യാപകന്റെ ലൈംഗിക അതിക്രമ കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിനതടവിനും 60, 000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. പതിനാലുകാരിയെ ട്യൂഷന്‍ അദ്ധ്യാപകന്‍ ലൈംഗിക അതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തതാണ് കേസ്. പുത്തന്‍തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജുവിനെയാണ് (33) കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.

കേസിന്റെ വിചാരണ സമയത്ത് പെണ്‍കുട്ടി മരണപ്പെട്ടിരുന്നു. കഠിനംകുളം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് കടയ്ക്കാവൂര്‍ സി.ഐ ആയിരുന്ന ജിബി മുകേഷ് ആണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. മുഹസിന്‍ ഹാജരായി.

ട്യൂഷന്‍ സമയത്തെ പീഡനം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്യുകയും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിച്ച് ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നുമാണ് പ്രതിക്കെതിരെയുള്ള കുറ്റം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഡിസ്ട്രിക്ട് ജഡ്ജി ടി,പി. പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.

2014ല്‍ ആണ് കേസിനാസ്പദമായ സംഭവം. പ്രതി ട്യൂഷന്‍ എടുത്ത വീട്ടില്‍ വച്ചായിരുന്നു പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചു. തുടര്‍ന്നും ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. പിന്നീട് പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി 2017ലെ ക്രിസ്മസ് ദിവസം ചിത്രങ്ങള്‍ പെണ്‍കുട്ടിക്ക് അയച്ചു കൊടുക്കുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പ്രതി ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (3 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (11 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (14 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (20 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (25 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (43 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (51 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends