സസ്‌പെന്‍സ് ത്രില്ലര്‍... ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും; അരിക്കൊമ്പന്‍ ദൗത്യമേഖലയില്‍, ഒപ്പം മറ്റൊരാന കൂടി; പിടികൂടിയാല്‍ എവിടെ പാര്‍പ്പിക്കുമെന്നത് സസ്‌പെന്‍സ്

ഇടുക്കിയില്‍ പല ഭാഗത്തും 144 പ്രഖ്യാപിച്ചതാണ്. അരിക്കൊമ്പനാണ് കാരണം. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും. കുങ്കിയാനകള്‍ കൊമ്പന് അരികിലായി നിലയുറപ്പിച്ച് കഴിഞ്ഞു. അരിക്കൊമ്പന്‍ ദൗത്യമേഖലയില്‍ തന്നെയുണ്ട്. ഒപ്പം മാറ്റൊരാന കൂടിയുള്ള ദൃശ്യങ്ങള്‍ പുറത്തു വന്നു.
അരിക്കൊമ്പന്‍ ദൗത്യം കണക്കിലെടുത്ത് ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് അടച്ചു.
ചിന്നക്കനാല്‍, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളില്‍ വിലസുന്ന കാട്ടാനയാണ് അരിക്കൊമ്പന്‍. അരിക്കൊതിയനായ കൊമ്പനായതിനാലാണ് നാട്ടുകാര്‍ കൊമ്പനം അരിക്കൊമ്പന്‍ എന്ന് വിളിക്കുന്നത്. ഇടയ്ക്കിടയ്ക്ക് നാട്ടില്‍ വന്ന് പോകുന്നതാണ് അരിക്കൊമ്പന്റെ രീതി. അരി തേടിയുള്ള യാത്രക്കിടയില്‍ വീടുകളും കെട്ടിടങ്ങളും കൃഷിയും തകര്‍ക്കും.
അരിക്കൊമ്പന്‍ നിരവധിപ്പേരെ കൊന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വീടും കടകളുമൊക്കെയായി 180 കെട്ടിടങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തതെന്നാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. ആളെ കൊന്നതിന് തെളിവില്ലെങ്കിലും സ്ഥിരം ശല്യക്കാരനെന്നും വനംവകുപ്പ് പറയുന്നു. വീടുകളും മറ്റും തകര്‍ത്തപ്പോള്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റതായും വനംവകുപ്പ് വ്യക്തമാക്കുന്നുണ്ട്.
2017 മുതല്‍ അരിക്കൊമ്പനെതിരെ നാട്ടുകാരുടെ നിരന്തര പരാതി 2018 ല്‍ മയക്കുവെടിവെച്ച് പിടിക്കാന്‍ തീരുമാനമുണ്ടായെങ്കിലും നടപ്പായില്ലഈ വര്‍ഷം അരിക്കൊമ്പനെ തളയ്ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തു
എന്നാല്‍ ഇതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു.
വാസസ്ഥലവും ഭക്ഷണവും ഇല്ലാത്തതിനാലാണ് കാട്ടാന കാടിറങ്ങുന്നത്. അരിക്കൊമ്പന് സ്വാഭാവിക സാഹചര്യത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും മൃഗസ്‌നേഹികള്‍ കോടതിയില്‍ പറഞ്ഞു. ഭക്ഷണത്തിന് വേണ്ടിയുള്ള അന്വേഷണം മാത്രമാണ് അരിക്കൊമ്പന്റെ പരാക്രമമെന്നും മൃഗസ്‌നേഹികള്‍ കോടതിയില്‍ പറഞ്ഞു.
അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് തടഞ്ഞു
ഉചിതമായ സ്വാഭാവിക പരിസ്ഥിതിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം നല്‍കി. കാട്ടിലുളള മുഴുവന്‍ മൃഗങ്ങളേയും കൂട്ടിലടയ്ക്കാനാവുമോയെന്ന് കോടതി
അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടും
റേഡിയോ കോളര്‍ ഘടിപ്പിച്ചു മറ്റൊരിടത്തേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. രഹസ്യമായി നാടുകടത്തിയ ശേഷം ആനയെ നിരീക്ഷിക്കും. അതേസമയം അരിക്കൊമ്പനെ എവിടെ വിട്ടാലും നാട്ടുകാരുടെ പ്രതിഷേധത്തിന് സാധ്യത. അരി തിന്ന് ശീലിച്ച ആന വീണ്ടും കാടിറങ്ങുമെന്ന് സംശയം.
അതേസമയം ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം പുരോഗമിക്കുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. വനം വകുപ്പ് സി സി എഫ് ആര്‍ എസ് അരുണിന്റെയും മൂന്നാര്‍ ഡി എഫ് ഒ രമേശ് ബിഷ്‌നോയിയുടെയും നേതൃത്വത്തിലാണ് ദൗത്യം. ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് അടച്ചു.
അരിക്കൊമ്പന്‍ ദൗത്യത്തിന് വനം വകുപ്പ് പൂര്‍ണ സജ്ജമെന്ന് സി സി എഫ് ആര്‍ എസ് അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യ മേഖലയില്‍ കൊമ്പന്‍ ഉണ്ടെന്നും വനം വകുപ്പ് അറിയിച്ചു. സൂര്യന്‍ ഉദിക്കുമ്പോള്‍ വെടി വയ്ക്കാനാണ് നീക്കം. ദൗത്യം വിജയകരമായി പൂര്‍ത്തിയക്കാന്‍ കഴിയുമെന്നും ഡോ. അരുണ്‍ പ്രതികരിച്ചു. അതേസമയം, അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാന്‍ പരിഗണിക്കുന്ന പെരിയാര്‍ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























