പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി വളപ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കുന്നതിനു വെള്ളം ഒഴിച്ചു കൊണ്ടിരുന്ന അതിഥിത്തൊഴിലാളിയെ മാലിന്യക്കുഴിയില്‍ വീണു കാണാതായി....

പ്ലൈവുഡ് കമ്പനി വളപ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കുന്നതിനു വെള്ളം ഒഴിച്ചു കൊണ്ടിരുന്ന അതിഥിത്തൊഴിലാളിയെ മാലിന്യക്കുഴിയില്‍ വീണു കാണാതായി.
അഗ്‌നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. സുരക്ഷാ ജീവനക്കാരനായ ബംഗാള്‍ സ്വദേശി നസീറിനെ (23) ആണു കാണാതായത്.
ഓടക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് കമ്പനിയില്‍ രാവിലെ 6.30നായിരുന്നു സംഭവം നടന്നത്. 15 അടിക്കു മേല്‍ പൊക്കത്തിലാണു പ്ലൈവുഡ് മാലിന്യം.
മാലിന്യ കൂമ്പാരത്തില്‍ നിന്നു പുക ഉയരുന്നു കണ്ട് ഇദ്ദേഹം പൈപ്പില്‍ നിന്നു വെള്ളം ചീറ്റിച്ചു അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു. സംഭവം കണ്ട മറ്റൊരു അതിഥിത്തൊഴിലാളി ഹോസ് ഇട്ടു കൊടുത്തു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന നസീര്‍ ഒരാഴ്ച മുന്‍പാണ് ഓടക്കാലിയില്‍ എത്തിയത്. അടിഭാഗത്തെ തീച്ചൂളയില്‍ പെട്ടിരിക്കാം എന്നാണു നിഗമനം. യന്ത്രം ഉപയോഗിച്ചു മാലിന്യം വശങ്ങളിലേക്കു മാറ്റിയാണ് തിരച്ചില്‍ നടത്തിയത്. മാലിന്യ കൂമ്പാരത്തിന് ഉള്ളിലെ തീ അണച്ചെങ്കിലും നസീറിനെ കണ്ടെത്താനായിട്ടില്ല.
"
https://www.facebook.com/Malayalivartha

























