ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്നു കോഴിക്കോട്ടെ അല്‍ഹിന്ദ് കമ്പനി പിന്‍മാറിയത് ട്രോയിസ് ഇന്‍ഫോടെക് കമ്പനിയില്‍ നിന്നുള്ള ക്യാമറകള്‍ തന്നെ വാങ്ങണമെന്ന്, ഉപകരാറില്‍ ഉള്‍പ്പെട്ട 'പ്രസാഡിയോ' കമ്പനി നിര്‍ബന്ധിച്ചതോടെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ കോടികളുടെ തട്ടിപ്പ് പുറത്തു വന്നപ്പോഴും ഉന്നതതനായ സിപിഎം നേതാവിന്‍െ ബന്ധുവും പരിവാരങ്ങളുമാണ് വ്യജ രേഖകളുണ്ടാക്കി സര്‍ക്കാര്‍ പണം തട്ടുന്നതെന്ന വിവരങ്ങള്‍ ഞെട്ടിച്ചിരുന്നു. എന്നാലിപ്പോള്‍ കെല്‍ട്രോണ്‍ വഴി നടത്തിയ ഇടപാടിലും ഒരു സിപിഎം ഉന്നത നേതാവിന്റെ ശക്തമായ ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസാഡിയോ കമ്പനിയിലെ ഡയറക്ടര്‍മാരെല്ലാം വിദേശത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലും , കണ്‍സ്ട്രക്ഷന്‍ മേഖലയിലും പ്രവര്‍ത്തിക്കുന്നവരാണ്. പ്രസാഡിയോ കമ്പനി വാഹനങ്ങളുടെ ഇലക്ട്രിക്ക് വര്‍ക്കിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പിന്നെങ്ങനെ ക്യാമറ സ്ഥാപിക്കുന്നതിനുള്ള കരാര്‍ നേടിയെടുത്തെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഇതിനടയ്ക്ക് പ്രസാഡിയോ കമ്പനിയുടെ സൈറ്റില്‍ നിന്നും അവരുടെ ഡയറക്ടര്‍മാരുടെ ചിത്രങ്ങളും അപ്രത്യക്ഷമായി.
അതിന്റെ മാനേജിംഗ് ഡയറക്ടര്‍ ഓമാനിലെ ബിസിനസ് കാരനാണെന്നും തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നുണ്ടെന്നുമുള്ള വിവരങ്ങള്‍ സൈറ്റിലുണ്ട്. പേരുമില്ല ഊരുമില്ല, ചിത്രവുമില്ല. ഇതൊക്കെ വെളിവാക്കുന്നത് ക്യാമറയുടെ പിന്നിലെ ത്ട്ടിപ്പ് ആസൂത്രണം ചെയ്തത് സിപിഎം കേന്ദ്രങ്ങള്‍ തന്നെയെന്നാണ്.റോഡില്‍ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്നു കോഴിക്കോട്ടെ അല്‍ഹിന്ദ് കമ്പനി പിന്‍മാറിയത് ട്രോയിസ് ഇന്‍ഫോടെക് കമ്പനിയില്‍ നിന്നുള്ള ക്യാമറകള്‍ തന്നെ വാങ്ങണമെന്ന്, ഉപകരാറില്‍ ഉള്‍പ്പെട്ട 'പ്രസാഡിയോ' കമ്പനി നിര്‍ബന്ധിച്ചതോടെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രധാന കരാര്‍ നേടിയ എസ്ആര്‍ഐടിയും ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയും (യുഎല്‍സിസി) ചേര്‍ന്നുള്ള സംരംഭമായ യുഎല്‍സിസി-എസ്ആര്‍ഐടിയുടെ ഡയറക്ടറായിരുന്ന വ്യക്തിയാണ് ട്രോയിസ് ഇന്‍ഫോ ടെക് കമ്പനിയുടെയും മാനേജിങ് ഡയറക്ടര്‍.
ഭരണപക്ഷത്തെ പ്രമുഖ നേതാവിന്റെ ബന്ധുവാണ് പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ എന്നു വിശ്വസിപ്പിച്ചതായി അല്‍ഹിന്ദ് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പ്രധാന കരാര്‍ നേടിയ എസ്ആര്‍ഐടിയുമായി പ്രസാഡിയോയും അല്‍ഹിന്ദും ഉപകരാറില്‍ ഏര്‍പ്പെട്ട കണ്‍സോര്‍ഷ്യം രൂപീകരിച്ചു. ക്യാമറകള്‍ വാങ്ങി സ്ഥാപിക്കേണ്ട അല്‍ഹിന്ദുമായി ട്രോയിസ് ഇന്‍ഫോടെക് എംഡി ബന്ധപ്പെട്ടു. 49 കോടി രൂപയാണ് ക്യാമറകള്‍ക്കായി ആവശ്യപ്പെട്ടത്. 40 കോടിക്കു നല്‍കാമെന്നു സമ്മതിച്ചു. കുറഞ്ഞ തുകയ്ക്ക് മെച്ചപ്പെട്ട ക്യാമറകള്‍ വിദേശത്തുനിന്നു വാങ്ങാന്‍ ശ്രമം തുടങ്ങിയപ്പോള്‍ പ്രസാഡിയോ എതിര്‍ത്തു. ട്രോയിസ് കമ്പനിയുടെ ക്യാമറകള്‍ വാങ്ങണമെന്നായിരുന്നു നിര്‍ബന്ധം. പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണില്‍ അല്‍ഹിന്ദ് 3 കോടി രൂപ അടച്ചിരുന്നു. ഇതില്‍ ഒരു കോടി രൂപ മാത്രമാണ് ഇതുവരെ തിരിച്ചു കൊടുത്തത്.
റോഡ് ക്യാമറകള്‍ സ്ഥാപിക്കാന്‍ എസ്ആര്‍ഐടിയില്‍ നിന്ന് ഉപകരാര്‍ നേടിയ കോഴിക്കോട്ടെ പ്രസാഡിയോ ടെക്‌നോളജീസിന്റെ വെബ്‌സൈറ്റില്‍ നിന്നു മാനേജിങ് ഡയറക്ടറുടെയും മറ്റു ഡയറക്ടര്‍മാരുടെയും പേരും ചിത്രങ്ങളും അപ്രത്യക്ഷമായ ഇന്നലെയാണ്. എന്നാല്‍ പേരില്ലാതെ ഇവരുടെ ലഘു ജീവചരിത്രം ഇപ്പോഴുമുണ്ട്.
സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ക്മ്പനിയുടെ വിവരങ്ങള്‍ വെ്ബ്‌സൈറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. പ്രതിപക്ഷം മാത്രമല്ല സാധാരണ ജനങ്ങളും ക്യാമറ ഇടപാടില്‍ അവിമതി നടന്നിരിക്കുന്നുവെന്ന കാഴ്ചപ്പാടിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തട്ടിക്കൂട്ട് അന്വേഷണത്തിന് തയ്യാറായിരിക്കുകയാണ്.
അന്വേഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ അന്വേഷണം പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ തന്ത്രം റോഡ് ക്യാമറ ഇടപാടിലും ആവര്‍ത്തിച്ചു. ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്താതിരിക്കാന്‍ കേസ് വിജിലന്‍സിനു കൈമാറിയാണു മുന്‍പ് സര്‍ക്കാര്‍ ഇതേ തന്ത്രമിറക്കിയത്. എന്നാല്‍, അന്നു നീക്കം പാളി. ഇഡി കേസെടുക്കുകയും വിജിലന്‍സിന്റെ അന്വേഷണം നോക്കുകുത്തിയാകുകയും ചെയ്തു. പിണറായി വിജയന്റെ സര്‍ക്കാരിന്റെ ഉയര്‍ന്നുവന്നിട്ടുള്ള അഴിമതി ആരോപണങ്ങളെല്ലാം സ്വന്തം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിച്ച് കേസുതന്നെ ഇല്ലാതാക്കുന്നത് സ്ഥിരം ശൈലിയാണ്. എന്നാല്‍ ലൈഫ് മിഷനില്‍ കാലിടറിയതു പോലെ ക്യാമറയിലും കേന്ദ്ര അന്വേഷണം വരുമെന്നാണ് പ്രതിപക്ഷം പറയുന്നത്.
കെല്‍ട്രോണ്‍ എം.ഡി ആദ്യഘട്ടത്തില്‍ പറഞ്ഞ വിവരങ്ങളെല്ലാം കള്ളമായിരുന്നെന്നും , കരാറുകളും ഉപകരാറുകളും പല കമ്പനികളുടെ പേരിലാക്കിയ ശേഷം നിലവാരം കുറഞ്ഞ ക്യാമറകള്‍ സ്ഥാപിച്ച് കോടികള്‍ തട്ടുകയായിരുന്നു ലക്ഷ്യമെന്ന വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിലും , പോലീസിലും ആവശ്യത്തിന് ജീവനക്കാരുള്ളപ്പോള്‍ നിര്‍മ്മിത ബുദ്ധി ക്യാമറ നിയന്ത്രിക്കാനും, നോട്ടീസുകള്‍ അയയ്ക്കാനും 150 ജീവനക്കാരെ നിയമിക്കുന്നതെന്തിന് എന്ന ചോദ്യവും ഉയരുകയാണ്. 150 ജീവനക്കാര്‍ക്കുള്ള ശമ്പളവും ആനുകൂല്യവും ക്യാമറ പെറ്റിയിലൂടെയാണ് നല്‌കേണ്ടത്. എന്നാല്‍ ക്യാമറയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നേരിട്ടേറ്റെടുക്കാത്തതിന്റെ ദുരുദ്ദേശ്യം വന്‍ തൊഴില്‍ ത്ട്ടിപ്പാണെന്നും വ്യക്തമാകുന്നുണ്ട്. കരാറും പാര്‍്ട്ടിക്കാര്‍ക്ക് , തൊഴിലുമ വരുമാനവും പാര്‍ട്ടിക്കാര്‍ക്ക് എന്ന രണ്ട് ദിശകളിലേയക്കാണ് ക്യാമറ അഴിമതി എത്തി നില്ക്കുന്നത്.
https://www.facebook.com/Malayalivartha

























