Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പൂരി രാഖി മോള്‍ കൊലക്കേസ്: 3 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍, 88 ആം സാക്ഷിയുടെ ക്രോസ് വിസ്താരം മാറ്റിവച്ചു,88 ആം സാക്ഷിയെ പുതിയ സമന്‍സ് കൈപ്പറ്റിയ ശേഷം വന്നാല്‍ മതിയെന്ന നിര്‍ദേശം നല്‍കി കോടതി തിരിച്ചയച്ചു, 160 രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു,92 തൊണ്ടിമുതലുകള്‍ തെളിവില്‍ സ്വീകരിച്ചു, 28 ന് പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കും

28 APRIL 2023 10:07 AM IST
മലയാളി വാര്‍ത്ത

സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാര്‍ പുത്തന്‍കട ജോയി ഭവനില്‍ രാഖി മോളെ (30) കൊലപ്പെടുത്തിയ കേസില്‍ 3 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ 88 ആം സാക്ഷിയുടെ ക്രോസ് വിസ്താരം കോടതി മാറ്റിവച്ചു. 88 ആം സാക്ഷിയെ പുതിയ സമന്‍സ് കൈപ്പറ്റിയ ശേഷം വന്നാല്‍ മതിയെന്ന നിര്‍ദേശം നല്‍കി കോടതി തിരിച്ചയച്ചു.


തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ. സെഷന്‍സ് കോടതി മുമ്പാകെ വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കവേയാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹര്‍ജി എത്തുന്നത്. 160 രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു. 92 തൊണ്ടിമുതലുകള്‍ തെളിവില്‍ സ്വീകരിച്ചു. 28 ന് പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കും.

കേസില്‍ രാഖിയിയുടെ മൃതദേഹം പോലീസ് പ്രേത വിചാരണ ചെയ്യുന്നതിന്റെ സിഡികള്‍ പ്രതികള്‍ക്ക് കോടതി നടപടിക്രമങ്ങളുടെ ഭാഗമായി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനും ഫോട്ടോഗ്രാഫറും കോടതിയില്‍ ഹാജരായാണ് 3 സി ഡികള്‍ കോടതിയില്‍ ഹാജരാക്കിയത്. 2 പ്രതികളെ വീണ്ടും 28 ന് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി ജാമ്യത്തിലാണ്.



അതേസമയം പുതിയ ഫോണിലെ സന്ദേശ അക്ഷരങ്ങളുടെ ഫോണ്ട് സൈസ് വ്യത്യാസമാണ് കേസിന് തുമ്പായത്. കേസ് ഡിഫന്റ് ചെയ്തുള്ള ന്യായ വിചാരണക്ക് സി ഡി പകര്‍പ്പു വേണമെന്ന പ്രതികളുടെ ഹര്‍ജിയിലാണ് ഉത്തരവ്. പ്രതികളായ ആര്‍മി ഡ്രൈവറെയും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറെയും ജില്ലാ കോടതിയിലെത്തിച്ചത് തോക്കുധാരികളായ പോലീസ് കാവലിലാണ്.

ശിക്ഷ ഭയന്ന് പ്രതികള്‍ വിചാരണക്കിടെ മുങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ട കോടതി റിമാന്റ് വാറണ്ടില്‍ സ്‌ട്രോങ് എസ്‌കോര്‍ട്ട് എന്ന് രേഖപ്പെടുത്തിയതിനാലാണ് കനത്ത പോലീസ് കാവലുള്ളത്.

എഞ്ചിനീയറിംഗ് ബിരുദധാരി അമ്പൂരി രാഖി മോളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വേഗത്തില്‍ അഴുകി മണ്ണിലലിയാന്‍ ഉപ്പു വിതറി വീട്ടു വളപ്പില്‍ കുഴിച്ചിട്ട കേസ് :2019 ജൂലൈ 21 ന് കൊലപ്പെടുത്തിയ ശേഷം വസ്ത്രങ്ങള്‍ മാറ്റി നഗ്‌നയാക്കി കുഴിച്ചിട്ട മൃതദേഹത്തിന് മുകളില്‍ വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു:25 നാണ് മൃതദേഹം കണ്ടെടുത്തത്.പിതാവിന്റെ പരാതി പൂവാര്‍ പോലീസ് തുമ്പുണ്ടാക്കാന്‍ വഴിയില്ലെന്ന് കാട്ടി എഴുതിതള്ളാന്‍ തുടങ്ങവേ ഹൈക്കോടതിയില്‍ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് റിട്ട് ഹര്‍ജിയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചത് :

രാഖിയുമായുള്ള ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കാനുള്ള കാമുകനായ ആര്‍മിക്കാരന്റെ ശ്രമമാണ് കൊലയിലേക്ക് നയിച്ചത്:

ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം രാഖി നിരസിച്ചതും മറ്റൊരു വിവാഹത്തിന് ശ്രമിച്ച കാമുകന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ചതും ആത്മഹത്യ ചെയ്യുമെന്നും സംഭവം നവ മാധ്യമങ്ങളിലൂടെ വൈറലാക്കുമെന്ന രാഖിയുടെ ഭീഷണിയുമാണ് കൊലക്ക് കാരണമായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (4 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (12 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (15 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (21 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (26 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (44 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (52 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends