Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൗണ്‍സിലിങ്ങിനെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരിഷിന് 7 വര്‍ഷം തടവും 1.5 ലക്ഷം പിഴയും

28 APRIL 2023 10:14 AM IST
മലയാളി വാര്‍ത്ത

മാനസിക പ്രശ്നങ്ങള്‍ക്ക് കൗണ്‍സിലിങ്ങിനെത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.കെ ഗിരിഷിന് 7 വര്‍ഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ വിധിച്ചു.


പിഴയൊടുക്കാത്ത പക്ഷം 4 വര്‍ഷം അധിക തടവനുഭവിക്കണം. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശനാണ് ഗിരീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത് . വിവിധ വകുപ്പുകളിലായി 26 വര്‍ഷം ശിക്ഷിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പറയുന്നതിനാല്‍ കൂടിയ കാലാവധി ശിക്ഷയായ 7 വര്‍ഷം തടവും പിഴയും ഒടുക്കിയാര്‍ മതിയാകും. 3 വര്‍ഷത്തിന് മേല്‍ ശിക്ഷിച്ചതിനാല്‍ പ്രതിയെ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.


2015 ഡിസംബര്‍ ആറു മുതല്‍ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ കൗണ്‍സിലിങ്ങിനായി എത്തിയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ ഗുരുതരമായി. ഒപ്പം കുട്ടിയുടെ മനോരോഗം വര്‍ധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രതി മറ്റ് ഡോക്ടര്‍മാരെ കാണിക്കാന്‍ പറഞ്ഞു. പീഡനം പുറത്ത് പറയരുതെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.



ഭയന്ന് പോയ കുട്ടി പീഡന വിവരം പുറത്തു പറഞ്ഞില്ല. വീട്ടുകാര്‍ കുട്ടിയെ പിന്നീട് പല മാനസികരോഗ വിദഗ്ധരെ കാണിച്ചുവെങ്കിലും കുറവുണ്ടാകാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെ സൈക്കാട്രി വിഭാഗത്തില്‍ 2019 നു അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്‌ബോഴാണ് കുട്ടി രണ്ട് വര്‍ഷം മുന്‍പ് പീഡനത്തിന് ഇരയായ വിവരം തുറന്നു പറയുന്നത്. പ്രതി ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കാറുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു.


ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിലുള്ള സ്വന്തം വീടായ തണലിനോട് ചേര്‍ന്നുള്ള സ്വകാര്യ സ്ഥാപനമായ ദേ പ്രാക്ടീസ് ടു പെര്‍ഫോം എന്ന ക്ലിനിക്കില്‍ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട് പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


ആദ്യത്തെ പോക്സോ കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്‌ബോഴാണ് ഈ കേസിലെ അറസ്റ്റ്. പീഡനത്തെ തുടര്‍ന്നാണ് കുട്ടിയുടെ അസുഖം മൂര്‍ച്ഛിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്ടര്‍മാരും വിസ്താര വേളയില്‍ പറഞ്ഞു. ഇതേ കോടതി മുന്‍പും ഗിരീഷിനെ പോക്സോ കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു കോടതി പ്രതിയെ ആറു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. എന്നാല്‍ ഈ കേസില്‍ ഹൈക്കോടതി ജാമ്യത്തിലായിരുന്നു പ്രതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (5 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (13 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (16 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (22 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (27 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (45 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (53 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends