കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി വാളറക്ക് സമീപം കോളനിപ്പാലത്ത് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി വാളറക്ക് സമീപം കോളനിപ്പാലത്ത് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
കോട്ടയം എരുമേലി സ്വദേശി അരവിന്ദ് (23) തൃശൂര്‍ സ്വദേശി കാര്‍ത്തിക് (20) എന്നിവരാണ് മരിച്ചത്. എറണാകുളം കാക്കനാട്ടെ വൈല്‍ പഫ് കോഫി ഹൗസ് ജീവനക്കാരായ ഇരുവരും മൂന്നാര്‍ സന്ദര്‍ശിച്ച് തിരികെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
ചാലക്കുടിയില്‍ നിന്ന് മൂന്നാര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു.
മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അടിമാലി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
"
https://www.facebook.com/Malayalivartha

























