സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭത്തിലെ പ്രതിയെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി അരുണ്‍ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ രാജേഷ് എന്ന പേരിലാണ് അരുണ്‍ ലോ!ഡ്ജില്‍ മുറിയെടുത്തിരുന്നത്.
പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ടതിനെത്തുടര്‍ന്നു കോട്ടയം കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരന്‍ (26) ജീവനൊടുക്കിയ സംഭവത്തില്‍ അരുണിനെ പൊലീസ് തിരയുകയായിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരില്‍ യുവതിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
അരുണിന് വേണ്ടി തമിഴ്‌നാട് കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തിയിരുന്നു. അരുണിനെതിരെ ഇന്നലെ വൈകിട്ട് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ആതിരയുടെ മുന്‍ സുഹൃത്താണ് അരുണ്‍. ഇയാളുമായുള്ള സൗഹൃദം രണ്ടുവര്‍ഷം മുന്‍പു പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ അരുണ്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ചാറ്റുകളും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇതോടെ വിവാഹനിശ്ചയത്തില്‍ നിന്നു വരന്റെ വീട്ടുകാര്‍ പിന്മാറി. തുടര്‍ന്ന് അരുണിനെതിരെ ആതിര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























