Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

എഐ ക്യാമറയില്‍ വലിയ പ്ലാനിട്ടതാ എല്ലാം പൊളിഞ്ഞു;നാലുപാട് നിന്നും അടി കിട്ടിയപ്പോള്‍ ഒരു പിന്നോട്ട് പോക്ക്,അതിബുദ്ധി കാണിച്ചതാ ജനം എടുത്ത് പഞ്ഞിക്കിട്ടു,പാര്‍ട്ടിക്കാര്‍ക്കിടയിലും ഭിന്നത,അഴിമതി പ്ലാന്‍ അടപടലം തേഞ്ഞു

04 MAY 2023 08:17 PM IST
മലയാളി വാര്‍ത്ത

എഐ ക്യാമറ വെച്ച് പിഴ അടപ്പിച്ച് ജനത്തെ ഊറ്റിപ്പിഴിയാമെന്ന മുഖ്യന്റെ അതിമേഹം പൊലിഞ്ഞു. ജനങ്ങളും മാധ്യമങ്ങളും പ്രതിപക്ഷം എടുത്തിട്ട് അലക്കിയതോടെ പണിപാളുമെന്ന് ബോധ്യമായപ്പോള്‍ ഒരു പിന്നോട്ട് പോക്ക്. എഐ ക്യാമറയില്‍ എത്ര മുക്കിയെന്ന് ആദ്യം പറ എന്നിട്ടാകാം പിഴയെന്ന് ജനം ഒരേ സ്വരത്തില്‍ പറഞ്ഞു. കെല്‍ട്രോണും മോട്ടോര്‍ വാഹനവകുപ്പും തമ്മിലുള്ള ധാരണാപത്രം വൈകുമെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നതോടെ സര്‍ക്കാരിന് കനത്ത ക്ഷീണം. ഖജനാവ് കാലി ആയി നില്‍ക്കുമ്പോഴാണ് എഐ ക്യാമറ വെച്ച് ധൂര്‍ത്തിനുള്ള വകയൊപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കമിട്ടത് അതിങ്ങനെയും ആയി. എഐ ക്യാമറ വിഷയത്തില്‍ സര്‍ക്കാരിനെ ഉത്തരംമുട്ടിക്കുകയാണ് ജനം. കുടുംബം ഒന്നാകെ നടത്തിയ അഴിമതിയാണിതെന്ന വിവരങ്ങള്‍ പ്രചരിക്കുന്നതോടെ മുഖ്യമന്ത്രി പ്രതിരോധത്തിലും.

വിവാദ വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്ത ശേഷമാകും ഇരുകൂട്ടരും തമ്മില്‍ ധാരണാ പത്രം ഒപ്പിടുക. ആദ്യം ബോധവത്ക്കരണം പിന്നീട് മെയ് 20 മുതല്‍ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. നിലവില്‍ ധാരണാ പത്രത്തില്‍ ഒപ്പിടില്ലെന്ന് ഉറപ്പായതോടെ പിഴയീടാക്കുന്നതും വൈകും. ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാന്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് ഈ പിന്നോട്ട് പോകല്‍.

എഐ ക്യാമറയില്‍ ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ സോഫ്റ്റുവയര്‍ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാല്‍ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതോടെ പദ്ധതി നടത്തിപ്പുകാരായ കെല്‍ട്രോണ്‍ വെട്ടിലായി. പിഴ ചുമത്താതെ നോട്ടീസ് പ്രിന്റെടുത്ത് രജിസ്റ്റേഡ് താപാലില്‍ അയക്കാനുള്ള പണം മോട്ടോര്‍ വാഹനവകുപ്പ് വഹിക്കണമെന്ന് കെല്‍ട്രോണ്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ കരാര്‍ പ്രകാരം ഇതെല്ലാം കെല്‍ട്രോണ്‍ തന്നെ ചെയ്യണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് നിലപാടെടുത്തു. ഇതോടെ തമ്മില്‍ തര്‍ക്കമായി. ധാരണാ പത്രം ഒപ്പിടാനുമായില്ല.

എഐ ക്യാമറ പദ്ധതി സുതാര്യം,ഒരു ക്യാമറ 35 ലക്ഷമെന്ന പ്രചരണം തെറ്റ്,വില 9.5 ലക്ഷം മാത്രമെന്നും കെല്‍ട്രോണ്‍ എംഡി. 726 എഐ ക്യാമറകളാണ് സംസ്ഥാനമാകെ സ്ഥാപിച്ചത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴയില്‍ നിന്നും ഇളവുണ്ട്. നഗര ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപയാണിത്. അമിതവേഗം, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നി നിയമലംഘനങ്ങളാണ് എഐ ക്യാമറകള്‍ പിടികൂടുക.

ഇതിനിടെ എ ഐ ക്യാമറകള്‍ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പരാമര്‍ശിക്കപ്പെട്ട എസ്.ആര്‍.ഐ.റ്റി എന്ന കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നു ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പറയുന്ന പേരുകാരാരും കമ്പനിയിടെ ഡയറക്ടര്‍മാരും അല്ല.ബംഗളൂര്‍ ആസ്ഥാനമായ എസ്.ആര്‍.ഐ.റ്റി ഒരു ആശുപത്രി സോഫ്റ്റ്‌വെയര്‍ വികസനപദ്ധതി 2016ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിന്റെ പേരാണ് ULCCS SRIT. രണ്ടു സ്ഥാപനത്തിലെയും ഡിറക്റ്റര്‍മാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു. ദൗത്യം 2018ല്‍ അവസാനിക്കുകയും തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. ULCCS SRIT ഇപ്പോള്‍ നിലവിലില്ല. എന്നാല്‍, കമ്പനികളുടെ വിവരങ്ങള്‍ കിട്ടുന്ന ചില വെബ്‌സൈറ്റുകളില്‍ല്‍ എസ്.ആര്‍.ഐ.റ്റി. എന്നു തെരഞ്ഞാല്‍ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്‌സൈറ്റില്‍ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇതു കണ്ടിട്ടാണു പലരും SRIT എന്നു കേള്‍ക്കുന്നിടത്തെല്ലാം ULCCSനെ കൂട്ടിക്കെട്ടാന്‍ മുതിരുന്നത്. SRIT അല്ല ULCCS SRIT. SRIT സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാല്‍ എസ്.ആര്‍.ഐ.റ്റി. പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ ULCCS SRIT ആണ് യഥാര്‍ത്ഥ എസ്ആര്‍ഐറ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാമെന്നും ഊരാളുങ്കല്‍ സൊസൈറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (2 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (2 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (2 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (7 hours ago)

Malayali Vartha Recommends