മൂന്നാറില്‍ മലമുകളില്‍ നിന്ന് വേര്‍പ്പെട്ട് ഉരുണ്ടു വന്ന ഭീമന്‍ പാറ കാറില്‍ പതിച്ചു... വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് ദൃക്‌സാക്ഷികള്‍

മൂന്നാറില്‍ മലമുകളില്‍ നിന്ന് വേര്‍പ്പെട്ട് ഉരുണ്ടു വന്ന ഭീമന്‍ പാറ കാറില്‍ പതിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ ഉതുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയിലെ പെരിയവര റോഡിലാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
മലമുകളില്‍ നിന്ന് വേര്‍പ്പെട്ട് ഉരുണ്ടു വന്ന ഭീമന്‍ പാറ കാറിന്റെ ഡ്രൈവര്‍ സീറ്റിലിടിക്കുകയായിരുന്നു. അപകടത്തില്‍ സൂര്യനെല്ലി സ്വദേശിയായ ഡ്രൈവര്‍ അന്തോണി രാജിന് കാലില്‍ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഞ്ചാരികളെ രാജമലയില്‍ ഇറക്കി വിട്ടതിന് ശേഷം മൂന്നാര്‍ ടൗണിലേയ്ക്ക് യാത്ര ചെയ്യവേയായിരുന്നു അപകടമുണ്ടായത്. മലമുകളില്‍ നിന്ന് അടര്‍ന്നു വന്ന പാറ റോഡിന് മുകളിലുള്ള മണ്‍തിട്ടയിലിടിച്ച് രണ്ടായി പിളര്‍ക്കുകയായിരുന്നു. ശേഷം ഒരു ഭാഗം കുതിച്ചെത്തി അന്തോണി രാജ് സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഇടിച്ചു.
ഇടിയുടെ ആഘാതത്തില്‍ വാഹനം റോഡില്‍ നിന്ന് തെന്നിമാറി സമീപത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാറില്‍ ഇടിച്ച ശേഷം പാറ പെരിയവാര പുഴയില്‍ പതിച്ചു. അഗ്‌നിശമന സേനയും നാട്ടുകാരും സംയോജിതമായാണ് പരിക്കേറ്റയാളെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha

























