ഒമ്പത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 39കാരന് 11വര്‍ഷം തടവും 20000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

ഒമ്പത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 39കാരന് 11വര്‍ഷം തടവും 20000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എറണാകുളം ആലുംതുരുത്ത് സ്വദേശി ഷൈന്‍ഷാദിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതന് നല്‍കാന്‍ കോടതി വിധിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്ലബിക് പ്രോസിക്യൂഷന്‍ കെ എന്‍ സിനിമോളാണ് ഹാജരായത്.
മാള പൊലീസാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴത്തുക അടയ്ക്കാത്ത പക്ഷം നാല് മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. മാള പൊലീസ് സ്‌റ്റേഷന്‍ എസ് ഐമാരായിരുന്ന എ വി ലാലു, ഐ സി ചിത്തരഞ്ജന്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ആളൂര്‍ പൊലീസ് സ്‌റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ രജനി ടി ആറാണ് കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനെ സഹായിച്ചത്.
https://www.facebook.com/Malayalivartha

























