അരിക്കൊമ്പന്‍ മൂന്നു ദിവസത്തിനിടെ സഞ്ചരിച്ചത് 30ലധികം കിലോമീറ്റര്‍...

ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ മൂന്നു ദിവസത്തിനിടെ സഞ്ചരിച്ചത് 30ലധികം കിലോമീറ്റര്‍. അരിക്കൊമ്പന്‍ ഇപ്പോള്‍ തമിഴ്‌നാട് വനമേഖലയിലെത്തിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയ്ക്ക് റേഡിയോ കോളറില്‍ നിന്ന് ലഭിച്ച സിഗ്‌നലില്‍ ഉത് സ്ഥിരീകരിച്ചതായാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. തമിഴ്‌നാടിന്റെ ഉടമസ്ഥതയിലുള്ള മേഘമല കടുവ സങ്കേതം പരിധിയിലെ ചുരുളിയാറിലാണുള്ളത് .
അരിക്കൊമ്പനെ തുറന്നുവിട്ട കരടിക്കവലയ്ക്കും സീനിയറോടയ്ക്കും ഇടയിലുള്ള സ്ഥലത്ത് നിന്ന് 25 കിലോമീറ്ററോളം അകലെയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത് .ബുധനാഴ്ച വൈകിട്ട് പെരിയാര്‍ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു. ഇവിടെ വാച്ചര്‍മാര്‍ ആനയെ കണ്ടിരുന്നു. രാത്രിയിലാണ് ഇവിടെ നിന്ന് സഞ്ചാരം തുടങ്ങിയത്. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പര്‍ മണലാര്‍ സ്ഥലങ്ങള്‍ക്ക് സമീപത്തെ അതിര്‍ത്തി വനമേഖലയിലൂടെ ഇരവങ്കലാര്‍ ഭാഗത്തെത്തി. ഇവിടെ നിന്നാണ് ചുരുളിയാറില്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ചരിച്ച പാതയിലൂടെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പോയതായി സിഗ്‌നല്‍ ലഭിച്ചിരുന്നു.
അതേസമയം നൂറിലധികം കിലോമീറ്ററുകള്‍ താണ്ടി ആനകള്‍ മടങ്ങിവന്ന ചരിത്രമുണ്ടെന്ന് അരിക്കൊമ്പനെ മയക്കുവെടി വച്ചു തളച്ച ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.ആനകള്‍ അവരുടെ പഴയ സ്ഥലത്തേക്ക് തിരിച്ചെത്തിയ സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. അരിക്കൊമ്പന്റെ കാര്യത്തിലും ഉറപ്പു പറയാനാകില്ല. 100120 കിലോമീറ്റര്‍ യാത്ര ചെയ്കത് ആനകള്‍ തിരികെ വന്ന സംഭവം കര്‍ണാടകയിലും മറ്റും ഉണ്ടായിട്ടുണ്ട്. ചെറിയ പരിക്കുകള്‍ ഉണ്ടെങ്കിലും അരിക്കൊമ്പന്‍ ആരോഗ്യവാനാണ്. പരിക്കുകള്‍ മാറാനുള്ള മരുന്നെല്ലാം നല്‍കിയ ശേഷമാണ് കാട്ടിലേക്ക് വിട്ടതെന്നും ഡോക്ടര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























