തെറ്റ് ചൂണ്ടി കാട്ടിയ കലക്ടര്‍ക്കെതിരെ വാളെടുത്ത കൊച്ചി മേയര്‍ക്ക് പണികിട്ടി, മേയറുടെ ഔദ്യോഹിക വാഹനത്തിന്റെ ബീക്കന്‍ ലൈറ്റ് കലക്ടര്‍ ഊരിപ്പിച്ചു

അധികാരമേറ്റതിന്റെ ആര്‍ഭാടം കഴിയും മുമ്പ് തന്നെ കൊച്ചി മേയര്‍ക്ക് കലക്ടറിന്റെ വക പണി. മേയര്‍ സൗമിനി ജെയിന്റെ ഔദ്യോഹിക വാഹനത്തിന്റെ ബീക്കന്‍ ലൈറ്റ് കലക്ടര്‍ എം ജി രാജമാണിക്യം ഊരിപ്പിച്ചു. മേയറുടെ വാഹനത്തിനു മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ബീക്കണ്‍ ലൈറ്റ് ഉടന്‍ ഊരി നീക്കണമെന്നാവശ്യപ്പെട്ട് ആര്‍.ഡി.ഒ നോട്ടീസ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ചട്ടങ്ങളനുസരിച്ച് മേയര്‍ക്ക് ഔദ്യോഗിക വാഹനത്തിനു മുകളില്‍ ബിക്കണ്‍ ലൈറ്റ് വയ്്ക്കാന്‍ അധികാരമില്ല. ജില്ലാ കലക്ടറായ രാജമാണിക്യത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. പുതുമോടി മാറും മുന്‍പേ വിവാദത്തില്‍ പെട്ട മേയര്‍ സൗമിനി ജെയിന്‍ നോട്ടീസ് കിട്ടിയതോടെ വെട്ടിലായി.
പി എസ്.സി അംഗങ്ങള്‍, പ്ലാനിങ്ങ് ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ കലക്ടര്‍, ജില്ലാ ജഡ്ജി, ഗവ. സെക്രട്ടറിമാര്‍, വൈസ് ചാന്‍സലര്‍മാര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍, ജില്ലാ പൊലീസ് മേധാവികള്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കു മാത്രമാണ് നീല ബിക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.
എന്നാല്‍ തന്റെ കാറിന്റെ ബീക്കണ്‍ ലൈറ്റ് ഊരിപ്പിച്ച കലക്ടറുടെ പേര് മേയര്‍മാരുടെ പട്ടികയില്‍ നിന്നു നീക്കം ചെയ്തു തിരിച്ചടിക്കുകയാണ് മേയര്‍.
നേരത്തെ തന്നെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണു കൊച്ചി നഗരസഭയും ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യവും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. കഴിഞ്ഞ കൊച്ചി നഗരസഭാ കൗണ്‍സിലിലെ ചര്‍ച്ചകളെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടുകൊണ്ട് കലക്ടറാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. കൊച്ചി നഗരം മാലിന്യങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണെന്ന് കലക്ടര്‍ പോസ്റ്റില്‍ ചെയ്തിരുന്നു. ഇതാണ് മേയറെ ചൊടുപ്പിച്ചത്. മാത്രമല്ല ഇപ്പോള്‍ കാറിന്റെ ബീക്കന്‍ലൈറ്റ് അഴിപ്പിക്കുക കൂടി ചെയ്തപ്പോള്‍ മേയര്‍ ആകെ വെട്ടിലായി.
മേയര്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നഗരസഭാ സെക്രട്ടറിയുടെ പേരിലായതുകൊണ്ട് ആ പേരിലാണ് മേയര്‍ക്കെതിരെ ഇമെയില്‍ വഴിയും തപാല്‍ വഴിയും വാഹനവകുപ്പിന്റെ നോട്ടീസ് വന്നത്. മേയറുടെ നീല ബീക്കണ്‍ ലൈറ്റ് നിയമവിരുദ്ധമെന്നു കാണിച്ചാണ് ആര്‍.ടി.ഒയുടെ നോട്ടീസ് വന്നത്. കലക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലിനെ അപമാനിച്ച കലക്ടര്‍ക്കെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‍കുമെന്ന് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ചെയര്‍മാന്‍ എ.ബി. സാബു പറഞ്ഞു.
ഒരുപാട് ചര്‍ച്ചകളും പ്രതിസന്ധികളും കടന്നാണ് സൗമിനി ജെയിന്‍ കൊച്ചി മേയര്‍ ആക്കുന്നത്. മേയര്‍ സ്ഥാനത്തിനായി ഐ ഗ്രൂപ്പില്‍ നിന്നും എ ഗ്രൂപ്പില്‍ നിന്നും ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാരില്‍നിന്നും പല മുറവിളികളും ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു. കൊച്ചി മേയര്‍ സ്ഥാനം പെയ്‌മെന്റ് സീറ്റ് ആണെന്നുള്ള ആരോപണങ്ങള്‍ ജില്ലാ കോണ്‍ഗ്രസില്‍നിന്നും പാര്‍ട്ടിയില്‍ നിന്നുംവരെ ഉയര്‍ന്നസാഹചര്യത്തിനൊടുവിലാണ് കെപിസിസി പ്രസിഡണ്ട് വി എം സുധിരന്റെ നിര്‍ദേശപ്രകാരം സൗമിനി ജെയിനെ കൊച്ചി മേയറാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha