സര്‍ക്കാര്‍ ഓഫീസുകളിലില്‍ മൊബൈല്‍ ഫോണുകള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും നിയന്ത്രണം വരുന്നു

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ ജോലിസമയത്ത് ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു നിയന്ത്രണം കൊണ്ടുവരുന്നു. തൊഴില്‍ വകുപ്പ് വിജിലന്‍സ് സെല്‍ മുഖേനയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
\'പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ജീവനക്കാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായും ഇതുമൂലം ഓഫീസുകളുടെ പ്രവര്‍ത്തനം തന്നെ താളംതെറ്റുന്നതായും സര്‍ക്കാര്‍ തുറന്നുസമ്മതിക്കുന്നു.\' എന്നാണ് ഉത്തരവില്‍ പറയുന്നത്. അതിനാല്‍ ജോലി സമയത്ത് മൊബൈല്‍ ഫോണുകളും സമൂഹമാധ്യമങ്ങളും കൈകാര്യം ചെയ്യരുത് എന്നാണ് നിര്‍ദേശം.
ഈ ഉത്തരവ് സര്‍ക്കാര്‍ ഓഫീസിലെ സ്റ്റാഫ് യോഗം ചേര്‍ന്നു അതില്‍ വായിക്കുകയും എല്ലാവരും ഒപ്പിട്ടു തിരിച്ചയക്കുകയും വേണമെന്നാണ് വിജിലന്‍സ് സെല്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha