ബാറുകള്‍ പോയാലെന്താ കോടികള്‍ വേറെ കിട്ടും, ബാര്‍ക്കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെ ആരോപണമുന്നയിച്ച മദ്യവ്യവസായിക്ക് വിഴിഞ്ഞത്ത് കോടികളുടെ കരാര്‍

ബാറുകള്‍ തുറന്നില്ലെങ്കിലെന്താ അതിനേക്കാല്‍ വരുമാനമുള്ള വിഴിത്ത് മദ്യവ്യവസായിക്ക് കോടികളുടെ കരാര്‍. മാണിക്കെതിരെയും മന്ത്രി കെ ബാബുവിനെതിരെയും ആരോപണമുന്നയിച്ച മദ്യവ്യവസായിക്കാണ് കോടികളുടെ കരാര്‍. ബാര്‍ കോഴ ആരോപണത്തില്‍നിന്നു പിന്മാറാന്‍ മദ്യവ്യവസായിക്കു പ്രതിഫലമായി 150 കോടിയുടെടേതാണ് നിര്‍മാണക്കരാര്‍.
വിഴിഞ്ഞം തുറമുഖത്തിനു സാധനസാമഗ്രികള്‍ നല്‍കാനുള്ള കരാറാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഇടപെട്ട് ഉറപ്പിച്ചത്. അത്‌കൊണ്ട് തന്നെ കെ.എം. മാണി മന്ത്രിസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ മറ്റൊരു മന്ത്രിയെ ലക്ഷ്യമിട്ട് ആരോപണം ഉന്നയിച്ച വ്യവസായി ഇപ്പോള്‍ മൗനത്തിലാണ്. ആരോപണവിധേയനായ മന്ത്രിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രംഗത്തെത്തിയത് സോളാര്‍ കേസില്‍ വിവാദത്തിലായ മറ്റൊരു മന്ത്രിയാണ്. ഇദ്ദേഹമാണു മധ്യസ്ഥന്റെ റോള്‍ വഹിച്ചത്. രണ്ടു ഭാഗത്തും ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന ധാരണയിലാണ് മന്ത്രിയും വ്യവസായിയും എത്തിയത്.
കെ.എം. മാണിയെ ഒറ്റപ്പെടുത്തുകയും മറ്റുള്ളവര്‍ക്കെതിരേ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതിന്റെ പേരില്‍ യു.ഡി.എഫില്‍ അഭിപ്രായവ്യത്യാസം ശക്തമായിരുന്നു. ഇത് മന്ത്രിസഭയില്‍ നിന്നു കൂടുതല്‍ രാജിക്കു വഴിതെളിക്കുമെന്ന ആശങ്ക ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വ്യവസായിക്കു കരാര്‍ തരപ്പെടുത്തിക്കൊടുക്കാന്‍ പ്രമുഖര്‍ രംഗത്തിറങ്ങിയത്. മന്ത്രിക്കു വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി നേരിട്ട് ബന്ധമില്ലെങ്കിലും തന്റെ സ്വാധീനം ഉപയോഗിച്ച് കരാര്‍ തരപ്പെടുത്താമെന്ന് വാക്ക് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നു കുറെ ദിവസങ്ങളായി മദ്യവ്യവസായി മന്ത്രിക്കെതിരേയുള്ള ആരോപണങ്ങളില്‍ മൗനത്തിലാണ്. മദ്യവ്യവസായി സ്വന്തം നിലയ്ക്കാണു വിഴിഞ്ഞം കരാര്‍ നേടിയെടുത്തതെന്നും മന്ത്രിമാരുടെ സ്വാധീനം ഇതിനു പിന്നിലില്ലെന്നും യു.ഡി.എഫിലെ ഒരു ഉന്നത നേതാവ് മംഗളത്തോടു പറഞ്ഞു. എന്നാല്‍ ബാര്‍ കോഴക്കേസില്‍ മദ്യവ്യവസായിയുടെ പൊടുന്നനെയുള്ള പിന്‍മാറ്റം ദുരൂഹതയുയര്‍ത്തുന്നതാണെന്ന ചര്‍ച്ചയും ഉയര്‍ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha