കേരളത്തിന് നഷ്ടം 1000 കോടി... കേബിള്‍ ഇടാന്‍ ടെലികോം കമ്പനികള്‍ക്ക് ചട്ടം പാലിക്കാതെ അനുമതി

റോഡില്‍ കേബിള്‍ ഇടുന്ന ടെലികോം കമ്പനികളില്‍ നിന്ന് വാര്‍ഷിക വാടക വാങ്ങണ്ടെന്ന സര്‍ക്കാര്‍ തീരുമാനം സംസ്ഥാന ഖജനാവിന് ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കും. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മാര്‍ഗരേഖ അപ്പാടെ അവഗണിച്ചാണ് സംസ്ഥാന ഐടി വകുപ്പ് ടെലികോം കമ്പനികള്‍ക്ക് വന്‍തോതില്‍ ഇളവ് നല്‍കിയത്.
തിരുവനന്തപുരം നഗരത്തിലെ ഭൂമിക്ക് കേന്ദ്രം നിര്‍ദ്ദേശിച്ച വാര്‍ഷിക വാടക ചതുരശ്ര മീറ്ററിന് 2500 രൂപയാണ്. റോഡില്‍ ഒഎഫ്‌സി കേബിളിടാന്‍ ചുരുങ്ങിയത് പത്തു സെന്റീമീറ്റര്‍ വീതിയില്‍ കുഴിക്കേണ്ടി വരും. ഇങ്ങനെ ഒരു കിലോമീറ്റര്‍ കേബിളിടുമ്പോള്‍ 100 ചതുരശ്രമീറ്റര്‍ ഭൂമി വേണ്ടി വരും. ചതുരശ്രമീറ്ററിന് 2500 രൂപ വച്ച് കിലോമീറ്ററിന് രണ്ടര ലക്ഷം രൂപ വാടക നല്‍കണം.
ആയിരം കിലോമീറ്ററാകുമ്പോള്‍ ഇത് 25 കോടിയാകും. 10 വര്‍ഷത്തെ വാടക ഒരുമിച്ച് അടയ്ക്കണമെങ്കില്‍ 250 കോടി രൂപ മാത്രമല്ല കാലാവധി 10 വര്‍ഷം കഴിയരുതെന്നും പതിനൊന്നാം വര്‍ഷം ആ കാലയളവിലെ ഭൂവില അനുസരിച്ച് വാടക പുതുക്കണമെന്നും കേന്ദ്ര മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നു. ഇതെല്ലാം അവഗണിച്ച് കിലോമീറ്ററിന് വെറും 75,000 രൂപ അതായത് 1000 കിലോമീറ്ററിന് ഏഴരകോടി രൂപ ഒറ്റത്തവണ വാങ്ങി 15 വര്‍ഷത്തേക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുന്നത്. കേന്ദ്ര നിര്‍ദ്ദേശം അവഗണിച്ചതോടെ ശതകോടികളുടെ നഷ്ടം ഖജനാവിനുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha