വിദേശ ജോലി സ്വപ്നം കണ്ട പെണ്‍കുട്ടികളെ ഓണ്‍ലൈന്‍കാര്‍ വലയിലാക്കി ഇല്ലാതാക്കി

ഓണ്‍ലൈന്‍ പെണ്‍ വാണിഭക്കാര്‍ വലയിലാക്കിയത് വിദേശ ജോലി സ്വപ്നം കണ്ട പെണ്‍കുട്ടികളേയാണ്. ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, ടെലി കോളര്‍, ഹൗസ് കീപ്പിംഗ് എന്നിങ്ങനെ നിരവധി ജോലി ഒഴിവുകള്‍ ഉണ്ടെന്ന് പറഞ്ഞാണ് യുവതികളെ ഇവര്‍ വലയിലാക്കിയിരുന്നത്.
ബഹ്‌റിന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പെണ്‍വാണിഭത്തിന് യുവതികളെ നിര്‍ബന്ധപൂര്‍വം അയച്ചിരുന്നുവെന്നാണ് ഇരകളാക്കപ്പെട്ടവര്‍ അന്വേഷണ സംഘത്തിന് രഹസ്യമൊഴി നല്‍കിയത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ അച്ചായന്‍ എന്ന് വിളിക്കുന്ന ജോഷിയുടെ മകന്‍ ജോയിസ്, ആലുവ സ്വദേശി മുജീബ് എന്നിവരാണ് കേരളത്തില്‍ നിന്നു പെണ്‍വാണിഭത്തിനായി യുവതികളെ ചതിയില്‍പ്പെടുത്തി വിദേശത്തേക്ക് കടത്തിയിരുന്നതെന്ന് സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
നെടുമ്പാശേരി വിമാനത്താവളം വഴി വിസിറ്റിംഗ് വിസ നല്‍കി യുവതികളെ വിദേശ രാജ്യത്തെത്തിക്കുമായിരുന്നു. അവിടത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് യുവതികളുടെ പാസ്‌പോര്‍ട്ട് തന്ത്രപൂര്‍വം കൈക്കലാക്കിയ ശേഷം ശീതളപാനീയം നല്‍കി മയക്കി പലര്‍ക്കും യുവതികളെ കാഴ്ചവച്ച് പണം സമ്പാദിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം. യുവതികളുടെ കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറ വഴി പകര്‍ത്തിയിരുന്നു.
പിന്നീട് ഇവരെ നിര്‍ബന്ധപൂര്‍വം പെണ്‍വാണിഭത്തിന് ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് ഇരകളാക്കപ്പെട്ട യുവതികള്‍ അന്വേഷണ സംഘത്തിന് രഹസ്യമൊഴി നല്‍കി. ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധത്തില്‍ പല യുവതികളെയും കുരുക്കിയാണ് വേശ്യാവൃത്തിക്കും പെണ്‍വാണിഭത്തിനും ഉപയോഗിച്ചിരുന്നതെന്ന് യുവതികള്‍ പോലീസിനോട് പറഞ്ഞു. പതിനഞ്ചില്‍ പരം പേരെ വിദേശത്ത് പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
നെടുമ്പാശേരി വിമാനത്താവളം വഴി യുവതികളെ കടത്തിയതിന് ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നുവെന്നതിന്റെ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ബംഗളൂരുവില്‍ നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവതിയെയും കേരളത്തിലെത്തിച്ച ലെനീഷ് മാത്യു ബംഗളൂരുവിലെ വിഐപി ഏരിയ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ ഇടപാടുകളുടെ ചുക്കാന്‍ പിടിച്ചിരുന്നതെന്ന് സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ബംഗളൂരുവിലെ വിഐപി മേഖലയായ ഇന്‍ഫന്‍ട്രി ലൈന്‍ കേന്ദ്രീകരിച്ചായിരുന്നു ലെനീഷ് മാത്യു എന്ന യുവതി പെണ്‍വാണിഭ കുരുക്കില്‍ യുവതികളെ തങ്ങളുടെ റാക്കറ്റില്‍ എത്തിച്ചിരുന്നുവെന്നതിന്റെ നിര്‍ണായക തെളിവുകള്‍ ബംഗളൂരു പോലീസും സൈബര്‍ പോലീസും ശേഖരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha