മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്; കൊല്ലത്തേത് സ്വകാര്യ ചടങ്ങാണെന്നും ഓഫിസ്

ആര്‍. ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. ചടങ്ങില്‍ പങ്കെടുക്കുന്നവരെ തീരുമാനിക്കുന്നത് സംഘാടകരാണ്. ഇരിപ്പടങ്ങള്‍ അടക്കം പ്രൊട്ടോക്കോള്‍ കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നോക്കുക. കൊല്ലത്തേത് സ്വകാര്യ ചടങ്ങാണെന്നും ഓഫിസ് അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയെ ക്ഷണിച്ചത് താന്‍ ആണെന്നും താന്‍ തന്നെയാണ് വേണ്ടെന്നു വച്ചതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ഇതിന്റെ കാര്യകാരണങ്ങള്‍ ബോധിപ്പിക്കാനില്ല. ബിജെപിയെയോ പ്രധാനമന്ത്രിയെയോ കുറ്റം പറയേണ്ട. കുറ്റങ്ങളെല്ലാം ഞാന്‍ ഏറ്റെടുക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് വെള്ളാപ്പള്ളി നേരത്തെയും വ്യക്തമാക്കിയിരുന്നു. ഒഴിവാക്കിയതില്‍ വിഷമമില്ല. വിവാദം കൊണ്ട് ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ചടങ്ങില്‍ അധ്യക്ഷനുണ്ടാകില്ല. താന്‍ ആമുഖ പ്രസംഗമാകും നടത്തുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha