Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

തനിക്കു നേരെ ഞരമ്പു രോഗിയായ യുവാവ് നടത്തിയ ലൈംഗീകാതിക്രമം വീഡിയോയാക്കി പുറത്തു വിട്ടപ്പോള്‍ അതിനടയില്‍ വന്ന കമന്റുകളില്‍ നിറയുന്നത് ലൈംഗീകാക്രമണത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ്

19 MAY 2023 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ബസ് യാത്രയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇത്രയധികം അക്രമങ്ങള്‍ നടക്കുന്ന സംസ്ഥനത്തെയാണോ സുരക്ഷിത കേരളം എന്നു നാം വിളിക്കേണ്ടതെന്ന് ശങ്കിച്ചു നില്‍ക്കുകയാണ്. തനിക്കു നേരെ ഞരമ്പു രോഗിയായ യുവാവ് നടത്തിയ ലൈംഗീകാതിക്രമം വീഡിയോയാക്കി പുറത്തു വിട്ടപ്പോള്‍ അതിനടയില്‍ വന്ന കമന്റുകളില്‍ നിറയുന്നത് ലൈംഗീകാക്രമണത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ്.

പെണ്ണ് എന്നു കേട്ടാല്‍ ചാരിനില്ക്കാനും തോണ്ടാനും നില്ക്കുന്ന തലമുറയില്‍ നിന്ന് മാറി ലൈംഗീക അവയവങ്ങള്‍ കാട്ടിയും കടന്നു പിടിച്ചും ആക്രമിക്കുന്നവരുടെ നിലയിലെത്തിയിട്ടും സ്ത്രീകളുടെ ഭാഗത്തു നിന്നു വേണ്ടത്ര പ്രതികരണങ്ങള്‍ ഉയരുന്നില്ല. സ്ത്രീകളുടെ നിശബ്ദതയുടെ ആനുകൂല്യം പറ്റി ബസിലും ജോലി സ്ഥലത്തും മറ്റു പലയിടങ്ങളിലും സ്ത്രീകള്‍ ലൈംഗീക പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓരോ മിനിട്ടിലും അഞ്ഞൂറ് സ്ത്രീകളെങ്കിലും ഇത്തരം അക്രമങ്ങള്‍ക്കിരയാകുന്നുണ്ടെന്നാണ് കേന്ദ്ര വനിത ശിശു ക്ഷേമസമിതിയുടെ കണക്ക്.

ഇവിടെ പട്ടാപകല്‍ യാത്രയ്ക്കിടെ ലൈംഗീക ചേഷ്ടകള്‍ കാട്ടിയ യുവാവിനെ കുടുക്കാന്‍ ധൈര്യം കാണിച്ച  നന്ദിത ശങ്കരനും ഒപ്പം ആ ബസിലെ കണ്ടക്ടര്‍ പ്രദീപും താരങ്ങളായി മാറി. എന്നാല്‍ ബസില്‍ ഒപ്പം യാത്ര ചെയ്ത ഒരു നിയമ വിദ്യാര്‍ത്ഥിയൊഴികെ മറ്റാരും എന്താണ് സംഭവിച്ചതെന്ന് പോലും ശ്രദ്ധിക്കാതിരുന്നതാണ് എല്ലാവരേയും ചിന്തിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സാന്ത്വനവും മോട്ടിവേഷന്‍ നല്കലുമായി മാറിയിരിക്കുകയാണ് മാലയാളിയുടെ പ്രതികരണ മനസ്. അതിലുമേറേ വേദനയോടയും അവജ്ഞയോടെയും കേരളം കേട്ടത് നിര്‍ഭയായി ഞരമ്പു രോഗിയെ എതിരിട്ട പെണ്‍കുട്ടിയ്ക്ക് നേരെ നടന്നു കൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണമാണ്.

എന്നിട്ടും കേരളത്തിന്റെ പ്രബുദ്ധതയുടെ മൊത്തക്കച്ചവടക്കാരായ ഇടതുപക്ഷമോ, മറ്റ് ബഹുജനസംഘടനകളോ ഇതുവരെ വാ തുറന്ന് ഒന്നും ഉരിയാടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പെണ്‍കുട്ടി അക്രമത്തിന് വിധേയായി കരഞ്ഞു കൊണ്ട് നടന്നെങ്കില്‍ മാത്രമേ രാഷ്ട്രീയ കക്ഷികള്‍ക്ക് സമരത്തിനും ചര്‍ച്ചയ്ക്കും വഴിയുള്ളു. എന്നാല്‍ അവള്‍ അവളുടെ മാനത്തിന് വിലപേശിയവനെ കയ്യോടെ പൊക്കിയതോടെ കേരളത്തിലെ സാസ്‌കാരിക നായകരുടെയും മിണ്ടാട്ടം മുട്ടിയിരിക്കുകയാണ്.

കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് തൃശൂര്‍ സ്വദേശിനി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ ഇന്നലെയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കായക്കൊടി കാവില്‍ സവാദിനെ  കോടതി  14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. സിനിമാ പ്രവര്‍ത്തകയായ നന്ദിത ശങ്കരയാണ് ദുരനുഭവം വിവരിച്ച് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. നന്ദിതയെ പിന്തുണച്ച് നിരവധിപ്പേര്‍ കുറിപ്പിടുകയും സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

ചൊവ്വാഴ്ചയാണ് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ സവാദില്‍നിന്നു നന്ദിതയ്ക്ക് മോശം അനുഭവം ഉണ്ടായത്. ദേശീയപാതയില്‍ അത്താണിയില്‍ ആണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. സവാദ് അങ്കമാലിയില്‍ നിന്നാണ് ഈ ബസില്‍ കയറിയത്.

സ്ത്രീകള്‍ക്ക് മുന്‍ഗണന ഉള്ള മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നന്ദിതയ്ക്കും മറ്റൊരു യാത്രക്കാരിക്കും ഇടയിലായിരുന്നു സവാദ് ഇരുന്നത്. ബസ് അങ്കമാലി വിട്ടതോടെ യുവാവ് മോശമായി പെരുമാറി തുടങ്ങി. ആദ്യം നന്ദിത കാര്യമാക്കിയില്ല. ഇതോടെ സവാദ് നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയതോടെ നന്ദിത ബഹളം വച്ച് സീറ്റില്‍ നിന്ന് ചാടിയെണീറ്റു. ഉടനെ സീറ്റില്‍ നിന്ന് എഴുന്നേറ്റ സവാദ് അത്താണിയിലെ ട്രാഫിക് സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ ചാടി പുറത്തിറങ്ങി ഓടി. പിന്നാലെ ഓടിയ കണ്ടക്ടര്‍ കടന്നു പിടിച്ചെങ്കിലും സവാദ് കുതറിയോടി. ഇതോടെ കൂടുതല്‍ യാത്രക്കാരും നാട്ടുകാരും എത്തി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു.

ഇത്രയും സംഭവം നടക്കുമ്പോഴും ബസിലെ അറുപത്തി ഏഴിലധികം വരുന്ന യാത്രക്കാര്‍ നിശബ്ദരായിരുന്നു. എന്നു മാത്രമല്ല ബസ് വൈകിയതിന് കണ്ടക്ടറോട് തട്ടിക്കയറുകയും ചെയ്തു. ബസില്‍ നിന്ന് സവാദ് ഇറങ്ങി ഓടിയപ്പോഴും കൂടെ ഓടാന്‍ കണ്ടക്ടറും ഡ്രൈവറും മാത്രമാണുണ്ടായിരുന്നത്. തങ്ങളുടെ സീറ്റുകളില്‍ അമര്‍ന്നിരുന്നതല്ലാതെ യാത്രക്കാരാരും അനങ്ങിയില്ല. ാെരു നിയമ വിദ്യാര്‍ത്ഥിനിയുടെ സഹായത്താലാണ് നന്ദിത മൊഴികൊടുത്തതും കേസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും. ബസ് യാത്രയിലായാലും മറ്റെവിടെയായാലും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ നിശബ്ദത പാലിക്കുന്ന പൊതുസമൂഹത്തിന്റെ മാനസികാവസ്ഥയെ കുറിച്ച് നമുക്ക് പരിതപിക്കാനേ കഴിയുകയുള്ളൂ. ഇത് നമ്മളേ ബാധിക്കുന്ന പ്രശ്‌നമല്ലല്ലോയെന്നോര്‍ത്ത് സ്വയം മാറി നില്ക്കുന്നവര്‍ മനസിലാക്കതെ പോവുകയാണ് നാളെ നമ്മുടെ വീട്ടിലൊരാള്‍ നന്ദിതയായി മാറിയേക്കാം.

പെണ്‍കുട്ടികളെ ആക്രമിക്കുന്നവര്‍ കുടുംബവും കുലമഹിമയും ഒന്നും നോക്കാറില്ല. കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പതിവെന്ന് കേരളം ഓര്‍ക്കേണ്ടതാണ്. സഹയാത്രികയ്ക്ക് എന്തു പറ്റിയെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ തങ്ങളുടെ യാത്രയ്ക്ക് തടസ്സം വന്നതിന്റെ പരിഭവത്തിലായിരുന്നു യാത്രക്കാരിലധികമെന്നും കണ്ടക്ടര്‍ പ്രദീപ് കേരളത്തോടാണ് വിളിച്ചു പറഞ്ഞത്. നന്ദിതയുടെ വീഡിയോ പുറത്തു വന്നതിന് ശേഷം അഞ്ചിലധികം പേര്‍ ഇതേ സവാദില്‍ നിന്ന് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ളതായ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. തൃശ്ശൂര്‍ -എറണാകുളം ബസില്‍ ഇയ്യാളുടെ സ്ഥിരം പരിപാടിയാണിതെന്ന കാര്യത്തില്‍ സംശയമില്ല. മെട്രോ ട്രെയിനില്‍ പരസ്യമായി ലൈംഗീക ചേഷ്ടകള്‍ കാട്ടിയ യുവാവിന്റെ ഫോട്ടോയുമായി പോലീസ് ഇപ്പോഴും അലയുകയാണ്. ആ സ്ഥാനത്താണ് തെളിവു സഹിതം നന്ദിത വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ സമൂഹം തന്നെയാണ് ഇത്തരം ഞരമ്പു രോഗികള്‍ക്ക് വളം വെച്ചു കൊടുക്കുന്നതെന്ന് പറയുന്നതില്‍ തെറ്റു കാണാനാകില്ല.


സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തേയും പൊട്ടിച്ചിരികളേയും വിമര്‍ശിച്ചു കൊണ്ടും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഒരു ഭാഗത്ത് സൈബര്‍ യുദ്ധം തന്നെ നടക്കുകയാണ്. പെണ്‍കുട്ടികളുടെ വേഷമാണ് പുരുഷന്‍മാരെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കുന്നതെന്ന വാദം നിരത്തുന്നവരെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ആരാന്റെ കുട്ടിക്ക് എന്തു വേണമെങ്കിലും സംഭവിച്ചോട്ടോ ഞങ്ങളുടെ സ്വന്തക്കാര്‍ സെയ്‌ഫെന്ന ചിന്തിച്ചവരാണ് ബസിലെ യാത്രക്കാരിലേറേയും. പുലിക്കുട്ടിയായി പോരാടിയ നന്ദിതയോട് കേരളം ഇന്നലെ നന്ദി നന്ദിത നന്ദി എന്ന ഹാഷ് ടാഗോടോയാണ് പെണ്‍കുട്ടികള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ബസ് യാത്രക്കാരും അല്ലാത്തവരുമായ നിരവധി പേര്‍ നേരിട്ട് കണ്ടും നന്ദിതയോട് നന്ദി അറിയിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് പ്രതിയെ റിമാന്‍ഡിലാക്കിയെങ്കിലും കേസിന്റെ ഗതിയെ കുറിച്ച് ആശങ്കകള്‍ ഏറെയാണ്.

വാദിയായ പെണ്‍കുട്ടി കേസിന്റെ ഗതിയെന്താകുമെന്നോര്‍ത്താണ് പൊതുസമൂഹത്തിലേയ്ക്ക് തന്റെ ദുരനുഭവം പങ്കു വെച്ചത്. മാനസിക പ്രശ്‌നങ്ങള്‍ കാരണമാണ് പല യുവാക്കളും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് പുരുഷ മേളാന്‍മാര്‍ ആവര്‍ത്തിക്കുന്നത്. ചെറിയൊരു സെക്യാട്രിസ്‌ററിന്റെ കുറിപ്പടിയുടെ പേരില്‍ പോലും ഇത്തരം അക്രമകാരികള്‍ രക്ഷപ്പെടുന്ന കാഴ്ചയാണ് ഇന്നുള്ളത്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ മാനസിക പ്രശ്‌നമല്ലെന്നും ചൂഷണമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. നന്ദിതയുടെ പാത പിന്‍തുടരാന്‍ പെണ്‍കുട്ടികള്‍ തയ്യാറായാല്‍ ഇത്തരക്കാരുടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും കേരളം ആദരവോടെയാണ് നന്ദിതയേയും കണ്ടക്ടര്‍ പ്രദീപിനെയും കാണുന്നത്. എന്നാല്‍ അതേ ബസില്‍ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് നേരെ അനവധി ചോദ്യങ്ങളാണുയരുന്നത്. നിസംഗരായി നോക്കിയിരുന്ന നിങ്ങളും ഓര്‍ക്കുക നിങ്ങളുടെ അമ്മയും മക്കളും സഹോദരിമാരും ഈ നാട്ടിലാണ് ജീവിക്കുന്നതെന്ന്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (7 minutes ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (30 minutes ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (41 minutes ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (50 minutes ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (58 minutes ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (1 hour ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (2 hours ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (2 hours ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (2 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (3 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (8 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (9 hours ago)

Malayali Vartha Recommends