ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാനിലെ ഹിരോഷിമയിലെത്തി; ആദ്യ പാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാനിലെ ഹിരോഷിമയിലെത്തി. ആദ്യ പാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും. ശക്തമായ സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങളിൽ വേരൂന്നിയതാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദം. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ ബുദ്ധമതം ജാപ്പനീസ് സംസ്കാരത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.
ജപ്പാൻ ജനതയുടെ ഇന്ത്യയോടുള്ള അടുപ്പത്തിന്റെ ഉറവിടവും ഇതു തന്നെയാണ്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളിൽ നിന്ന് മുക്തമാണെന്നത് ശ്രദ്ദേയമാണ്.
കൂടാതെ, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാൻ ഒപ്പുവച്ച ആദ്യത്തെ സമാധാന ഉടമ്പടികളിലൊന്നാണ് ഇന്ത്യ-ജപ്പാൻ സമാധാന ഉടമ്പടി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണം പതിറ്റാണ്ടുകളോളം നീണ്ടതാണ്. ഇൻഡോ-പസഫിക് മേഖലയെ തുറന്നതും സ്വതന്ത്രവുമായി നിലനിർത്തുക എന്നതിൽ സമാനമായ ആശയമാണ് ഇരു രാജ്യങ്ങളും പുലർത്തി വരുന്നത്.
https://www.facebook.com/Malayalivartha
























