പരാതിക്കാരിക്ക് ഡിഎന്‍എ പരിശോധനയ്ക്ക് കേരള വനിതാ കമ്മിഷന്‍ സൗകര്യമൊരുക്കും

കുടുംബപ്രശ്‌നങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം, വസ്തുത്തര്‍ക്കം തുടങ്ങിയ പരാതികളാണ് പരിഗണനയ്‌ക്കെടുത്തത്. പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗം വി.ആര്‍.മഹിളാമണി, കമ്മിഷന്‍ ഡയറക്ടര്‍ പി.ബി.രാജീവ് എന്നിവര്‍ പരാതികള്‍ കേട്ടു. വനിതാ സെല്‍ എസ്‌ഐ ശ്രീപ്രിയ, സിപിഒ പമീല, അഭിഭാഷകരായ ഷീബ, രമിക, കൗണ്‍സലര്‍മാരായ ജിജിഷ, ബിന്ദ്യ, സിപിഒ പ്രവീണ്‍, അസിസ്റ്റന്റ് ബൈജു ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























