ജോലി കഴിഞ്ഞെത്തി കുളിക്കാനായി കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കയറു പൊട്ടി 60 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണയാള്‍ക്ക് രക്ഷകരായത് അഗ്നിരക്ഷാ സേന

കിണറ്റില്‍ വീണയാളെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. നെടുമങ്ങാട് ചിരുപ്പൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ജോസ് ആണ് 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. കിണറ്റില്‍ പത്തടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു . ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.
ജോലികഴിഞ്ഞെത്തിയ ശേഷം കുളിക്കാനായി കിണറ്റിനു സമീപമെത്തിയതായിരുന്നു ജോസ്. വെള്ളം കോരുന്നതിനിടെ കയറുപൊട്ടി താഴേക്കു പതിച്ചു. ഇതോടെ മറയില്ലാത്ത കിണറിലേക്ക് ജോസും വീണു.
തുടര്‍ന്ന് നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും ഉടന്‍തന്നെ നെടുമങ്ങാട് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞതോടെ സ്റ്റേഷന്‍ ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം എത്തി ജോസിനെ കരയിലെത്തിക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ ജോസിന് തലയ്ക്ക് മുറിവേറ്റിട്ടുണ്ട് . നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha
























