സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കനകക്കുന്നില്‍ തുടക്കമാകുന്ന എന്റെ കേരളം മഹാമേളയില്‍ വൈവിദ്ധ്യമാര്‍ന്ന ഫുഡ്‌കോര്‍ട്ടുകള്‍... ഉദ്ഘാടനം ഇന്ന്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കനകക്കുന്നില്‍ തുടക്കമാകുന്ന എന്റെ കേരളം മഹാമേളയില്‍ വൈവിദ്ധ്യമാര്‍ന്ന ഫുഡ്‌കോര്‍ട്ടുകള്‍
വിവിധ ജില്ലകളില്‍ തുടങ്ങി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള തനത് വിഭവങ്ങള്‍ രുചിയോടെ തലസ്ഥാനവാസികള്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്തുന്ന തരത്തില്‍ വിപുലമായാണ് മേളയിലെ ഫുഡ് കോര്‍ട്ടുകള്‍ ഒരുക്കിയിട്ടുള്ളത്.
തലസ്ഥാന നഗരിയുടെ തനത് രുചികളും കോഴിക്കോടന്‍ പലഹാരങ്ങളും കാസര്‍കോടന്‍ ചിക്കന്‍ വിഭവങ്ങളും കണ്ണൂര്‍, തലശ്ശേരി ബിരിയാണിയും രാജസ്ഥാനി വിഭവങ്ങളും അടക്കമുള്ള വൈവിദ്ധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ ഭക്ഷ്യമേളയെ വേറിട്ട് നിര്‍ത്തുന്നു. ജില്ലയിലെ കൃഷിക്കാരില്‍ നിന്നും കൃഷിവകുപ്പിന് കീഴിലുള്ള ഫാമുകളില്‍ നിന്നും ശേഖരിച്ച തനത് കാര്‍ഷിക ഉത്പന്നങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
മുന്നൂറോളം പേര്‍ക്ക് ഒരേസമയം ഇരിക്കാന്‍ കഴിയും വിധമാണ് ഫുഡ് കോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ, ജയില്‍ വകുപ്പ്, മില്‍മ, ഫിഷറീസ് വകുപ്പ്, കെ.ടി.ഡി.സി, സാഫ്, തുടങ്ങിയവരാണ് ഫുഡ് കോര്‍ട്ടില്‍ രുചിയൂറും വിഭവങ്ങള്‍ ഒരുക്കുന്നത്.
മേയ് 20-ന് കനകക്കുന്നില്‍ തുടക്കമാകുന്ന മേള മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കൃഷിവകുപ്പിന്റെ സഹായത്തോടെ അണിയിച്ചൊരുക്കുന്ന ലളിതമായ വേദിയിലായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുക.
"
https://www.facebook.com/Malayalivartha
























