സെക്രട്ടേറിയറ്റ് വളഞ്ഞുള്ള യുഡിഎഫ് പ്രതിഷേധത്തിനിടെ സംഘര്‍ഷം.... പ്രസ് ക്ലബ് ഗേറ്റിന് മുമ്പിലാണ് സമരക്കാരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായത്

സെക്രട്ടേറിയറ്റ് വളഞ്ഞുള്ള യുഡിഎഫ് പ്രതിഷേധത്തിനിടെ സംഘര്‍ഷം. സമരക്കാരും പോലീസും തമ്മിലാണ് തര്‍ക്കമുണ്ടായത് . പ്രസ് ക്ലബ് ഗേറ്റിന് മുമ്പിലാണ് സംഭവം.
പ്രവര്‍ത്തകര്‍ ഇവിടെയെത്തി അകത്തേയ്ക്ക് കയറുന്ന ജീവനക്കാരെ തടഞ്ഞതോടെ പോലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ തള്ളിമാറ്റിക്കൊണ്ട് ജീവനക്കാരെ അകത്തേയ്ക്ക് കയറ്റാനായി പോലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി.
സമരം പൊളിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. പോലീസ് അന്യായമായി കൈയേറ്റം ചെയ്യുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ സെക്രട്ടേറിയറ്റിലെ പ്രധാന ഗേറ്റുകളെല്ലാം വളഞ്ഞാണ് യുഡിഎഫ് പ്രതിഷേധിക്കുന്നത്.
https://www.facebook.com/Malayalivartha
























