Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

അപ്പാർട്ട്‌മെന്റിൽ നിന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയ ജല അതോറിറ്റി ജീവനക്കാരൻ കണ്ടത് മൃതദേഹം കെട്ടിപ്പിടിച്ച് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവാവിനെ: ഒപ്പം താമസിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തതോടെ യുവാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു:- കൊച്ചിയിൽ സംഭവിച്ചത്....

20 MAY 2023 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കൈ ഞരമ്പ് മുറിച്ച് മറിച്ച് നിലയിൽ യുവതിയെ ചെമ്പുമുക്ക് പാറക്കാട്ട് ടെമ്പിൾ എംഎൽഎ റോഡിലെ അപാർട്മെന്റിൽ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന യുവാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തലക്കുളത്തൂർ വികെ റോഡ് കുനിയിൽ ബാലന്റെ മകൾ വൈഷ്ണവിയാണ് (22) മരിച്ചത്. ഇടുക്കി തങ്കമണി വെമ്പേലിൽ ജേക്കബ് ജോസഫിന്റെ മകൻ അലക്സ് ജേക്കബിനെ (24) ആണ് കൈത്തണ്ട മുറിച്ച നിലയിൽ യുവതിയുടെ മൃതദേഹത്തിനു സമീപം കണ്ടത്. യുവതിയുടെയും കൈത്തണ്ട മുറിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 9.30-ഓടെ വാട്ടർ മീറ്റർ റീഡിങ്ങിന് എത്തിയ തൃക്കാക്കര ജല അതോറിറ്റി ജീവനക്കാരൻ ചന്ദ്രബോസാണ് സമീപത്തെ അപ്പാർട്ട്‌മെന്റിൽ നിന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയത്. വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു വൈഷ്ണവിയും അലക്സും. ചന്ദ്രബോസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് സ്ഥലത്തെത്തി. വൈഷ്ണവി അപ്പോഴേക്കും മരിച്ചിട്ടുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. രക്തം വാർന്ന് അവശ നിലയിലായിരുന്ന അലക്സിനെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സുഹൃത്തുക്കളായ ഇരുവരും മൂന്നാഴ്ച മുൻപാണ് ഈ അപ്പാർട്ട്‌മെന്റിൽ താമസം തുടങ്ങിയതെന്ന് അയൽവാസികൾ പറഞ്ഞു. സുഹൃത്തുക്കളായ ഇരുവരും കൊച്ചിയിൽ ജോലി ചെയ്ത് വരികയായിരുന്നു. വൈഷ്ണവി ആത്മഹത്യ ചെയ്തതിന്റെ മാനസിക സംഘഷത്തിലാണ് താൻ കൈ ഞരമ്പ് മുറിച്ചത് എന്നാണ് അലക്സിന്റെ മൊഴി. എന്താണ് മരണത്തിലേക്ക് നയിച്ചതെന്നതിൽ വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് തൃക്കാക്കര പൊലീസ് അറിയിക്കുന്നത്.

വൈഷ്ണവി സ്വകാര്യ കമ്പനിയിലെ ഡിജിറ്റൽ മാർക്കറ്റിങ് ജീവനക്കാരിയാണ്. അലക്സ് പ്രത്യേക സാമ്പത്തിക മേഖലയിലെ ഐടി യൂണിറ്റ് ജീവനക്കാരനും. മൂന്നു നില സമുച്ചയത്തിലെ രണ്ടാം നിലയിലെ അപ്പാർട്മെന്റ് രണ്ടാഴ്ച മുൻപാണ് ഇവർ വാടകക്കെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ മീറ്റർ റീഡിങ് എടുക്കാനെത്തിയ ജല അതോറിറ്റി ജീവനക്കാരൻ അപ്പാർട്മെന്റിനകത്തു ഞെരക്കവും കരച്ചിലും കേട്ടു മുകൾനിലയിലെത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തറയിൽ കിടക്കുകയായിരുന്ന വൈഷ്ണവിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന നിലയിലായിരുന്നു അലക്സ്.

 

പരിസരത്ത് രക്തം തളം കെട്ടിക്കിടപ്പുണ്ടായിരുന്നു. വൈഷ്ണവി തൂങ്ങിമരിച്ചതാണെന്നും താൻ അഴിച്ചു താഴെ കിടത്തിയതാണെന്നും അലക്സ് പൊലീസിനോടു പറഞ്ഞു. മുറിയിലെ ഫാനിൽ തുണി കെട്ടിയിരുന്നു. വ്യാഴാഴ്ച രാത്രി വഴക്കിനിടയിൽ തന്നെ മുറിയിൽ പൂട്ടി വൈഷ്ണവി അടുത്ത മുറിയിലേക്കു പോയെന്നും വാതിൽ തുറന്നു പുറത്തെത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്നുമാണ് അലക്സിന്റെ വിശദീകരണം.

വൈഷ്ണവി മരിച്ചെന്ന് വ്യക്തമായപ്പോൾ ആ വിഷമത്തിലാണ് സ്വന്തം കൈത്തണ്ട മുറിച്ചതെന്നും അലക്സ് പറഞ്ഞു. മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അലക്സ് അവിടെ ചികിത്സയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (7 minutes ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (30 minutes ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (41 minutes ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (50 minutes ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (58 minutes ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (1 hour ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (2 hours ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (2 hours ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (2 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (3 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (8 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (9 hours ago)

Malayali Vartha Recommends