കേരളത്തിന് സ്വന്തമായി കോടതിയും ലോക്കപ്പും ഭരണഘടനയും മാത്രമല്ല ഉള്ളത്, മറിച്ച് സ്വന്തമായി പപ്പടവും പപ്പടക്കമ്പനിയും ഉണ്ട്; കെ ഫോൺ, കെ റെയിൽ കെ അപ്പം പോലെ കെ പപ്പടവും. ബൂർഷ്വാസികളുടെ കോടികൾ ടേൺ ഓവർ ഉള്ള ബിസിനസ്സ് മാളുകളിൽ മാത്രമല്ല മുഖ്യന്റെ പുഞ്ചിരിക്കുന്ന മുഖം ഉള്ളത് മറിച്ച് പാവപ്പെട്ടവന്റെ ഭോജനമായ കഞ്ഞിക്കൊപ്പം കഴിക്കുന്ന ചുട്ട പപ്പടത്തിന്റെ പ്രൊമോഷന് വരെ അദ്ദേഹമുണ്ട്; പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്

കേരളത്തിന് സ്വന്തമായി കോടതിയും ലോക്കപ്പും ഭരണഘടനയും മാത്രമല്ല ഉള്ളത്, മറിച്ച് സ്വന്തമായി പപ്പടവും പപ്പടക്കമ്പനിയും ഉണ്ട്. കെ ഫോൺ, കെ റെയിൽ കെ അപ്പം പോലെ കെ പപ്പടവും. ബൂർഷ്വാസികളുടെ കോടികൾ ടേൺ ഓവർ ഉള്ള ബിസിനസ്സ് മാളുകളിൽ മാത്രമല്ല മുഖ്യന്റെ പുഞ്ചിരിക്കുന്ന മുഖം ഉള്ളത് മറിച്ച് പാവപ്പെട്ടവന്റെ ഭോജനമായ കഞ്ഞിക്കൊപ്പം കഴിക്കുന്ന ചുട്ട പപ്പടത്തിന്റെ പ്രൊമോഷന് വരെ അദ്ദേഹമുണ്ട്.ആഹാ സോഷ്യലിസം! പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കേരളത്തിന് സ്വന്തമായി കോടതിയും ലോക്കപ്പും ഭരണഘടനയും മാത്രമല്ല ഉള്ളത്, മറിച്ച് സ്വന്തമായി പപ്പടവും പപ്പടക്കമ്പനിയും ഉണ്ട്. കെ ഫോൺ, കെ റെയിൽ കെ അപ്പം പോലെ കെ പപ്പടവും. ബൂർഷ്വാസികളുടെ കോടികൾ ടേൺ ഓവർ ഉള്ള ബിസിനസ്സ് മാളുകളിൽ മാത്രമല്ല മുഖ്യന്റെ പുഞ്ചിരിക്കുന്ന മുഖം ഉള്ളത് മറിച്ച് പാവപ്പെട്ടവന്റെ ഭോജനമായ കഞ്ഞിക്കൊപ്പം കഴിക്കുന്ന ചുട്ട പപ്പടത്തിന്റെ പ്രൊമോഷന് വരെ അദ്ദേഹമുണ്ട്.ആഹാ സോഷ്യലിസം!
അതോ പപ്പടം എന്ന ഐറ്റം ഒറ്റ പിടിക്ക് തവിടുപൊടിയാവണ വസ്തു ആയതിനാൽ മറ്റൊരു മാൻഡ്രേക്ക് വേണ്ടെന്ന് കൊട്ടാരം ജ്യോൽസ്യൻ പറഞ്ഞത് ആയിരിക്കുമോ? കേരളത്തിന്റെ വ്യവസായ ഭൂമികയിൽ വൻ കുതിപ്പ് നടത്താൻ പോകുന്ന കെ പപ്പടത്തിന്റെ manufacturing യൂണിറ്റിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് കേരളത്തിന്റെ വ്യവസായ മന്ത്രിയാണ്. നിലവിൽ അദ്ദേഹം മറ്റൊരു പ്രധാന വ്യവസായ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്നുണ്ട് -"കയർ വകുപ്പ് ".
അപ്പോഴും എന്റെ തംശയം ഈ പപ്പട വിസിനസ്സും ട്രാൻസ്‌പോർട് വകുപ്പും തമ്മിൽ എന്ത് ബന്ധം എന്നാണ്. പിന്നീട് മനസ്സിലായി തിരോന്തരത്ത് നിന്ന് കാസറോട് വരെ പപ്പടം വിൽക്കാൻ കെ റെയിൽ വരാൻ ഇത്തിരിപ്പോലം താമസം ഉള്ളോണ്ട് അതുവരെ KSRTC മാർഗ്ഗം പപ്പടം കൊണ്ടുപോകാൻ ആയിരിക്കും. പപ്പട യൂണിറ്റിന് വരെ ശിലാസ്ഥാപനം നടത്തുന്ന കേരള സർക്കാരിനെ ബഹുമാനിക്കാൻ പഠിക്കെടോ .
https://www.facebook.com/Malayalivartha























