ഒടുവിൽ സഖാവിൻ്റെ മനസിലിരുപ്പ് മരുമകൻ തുറന്നു പറഞ്ഞു; ആവശ്യമുള്ള കാര്യങ്ങൾ അളന്നു തൂക്കിയാണ് റിയാസ് സംസാരിക്കുന്നത്.... എന്നാൽ മന്ത്രിമാർക്കെതിരെ പറയേണ്ടതെല്ലാം പറഞ്ഞു.... മന്ത്രിമാരെ ഭരിക്കാൻ ഉള്ള ശ്രമവും റിയാസ് നടത്തുന്നു....മുഖ്യമന്ത്രിയെ മന്ത്രിമാർ പിന്തുണക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്....

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്ന അദ്ദേഹം 2010 മുതൽ 2016 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റും പിന്നീട് ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.2016 ൽ അദ്ദേഹം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി, പിന്നീട് 2017 ൽ അദ്ദേഹം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായി.2009 ലെ പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് എൽഡിഎഫ് സ്ഥാഥാനാർഥി ആയിരുന്നു റിയാസ്. റിയാസിനെക്കാൾ 838 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം കെ രാഘവൻ മണ്ഡലത്തിൽ വിജയിച്ചത്. തനിക്ക് എതിരെ അച്ചടി മാധ്യമങ്ങളിൽ രാഘവൻ ദുഷ്‌പ്രചരണം നടത്തിയെന്നാരോപിച്ച് റിയാസ് കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചുവെങ്കിലും കോടതി വിധി റിയാസിന് അനുകൂലമല്ലായിരുന്നു. ഇപ്പോൾ ബേപ്പൂർ എം എൽ എയാണ് റിയാസ്. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ചയിൽ റിയാസിനെതിരെ വിമർശനമുണ്ടായി. എന്നാൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തന്‍റെ അന്വേഷണത്തിൽ ചർച്ചയിൽ പങ്കെടുത്ത ഒരാൾപോലും അത്തരമൊരു വിമർശനം ഉന്നയിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു. ഇതായിരുന്നു റിയാസിനെതിരെ ഉയർന്ന ആദ്യത്തെയും അവസാനത്തെയും വിമർശനം.
പൊതുമരാമത്ത് വകുപ്പിൽ സുതാര്യത ഉറപ്പാക്കി നടത്തുന്ന പ്രവർത്തനങ്ങളോട് എതിർപ്പുള്ള നിരാശവാദികളാകും ഇതിനുപിന്നിലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനെ നിരാശവാദിളുടെ കുസൃതിയായേ കാണുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. റിയാസിനെ വിമർശിക്കാൻ ആർക്കും ധൈര്യമില്ല എന്നതാണ് സത്യം .എന്നാൽ എ.എൻ.ഷംസീർ സ്പീക്കർ ആകുന്നതു വരെ റിയാസിനെ വിമർശിച്ചുകൊണ്ടിരുന്നു.ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് എ.എൻ.ഷംസീർ എം എൽ എ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത് മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ദേശിച്ചാണ്.വെള്ളം എന്ന ഹിറ്റ് സിനിമയിലെ പഞ്ച് ഡയലോഗാണ് എ എൻ. ഷംസീർ എംഎൽഎ പ്രയോഗിച്ചത്. കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരുന്നതു സംബന്ധിച്ചു മന്ത്രി മുഹമ്മദ് റിയാസും എ.എൻ. ഷംസീറും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തിൽ ഡയലോഗിനു രാഷ്ട്രീയമാനം കൂടി കൈവരിച്ചു. വിവാദങ്ങൾക്കിടെ, ഒളിയമ്പാണെങ്കിലും എ.എൻ. ഷംസീറിന്റെ ആദ്യ പരസ്യപ്രതികരണമാണിത്.
സംസ്ഥാന സിനിമാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ടുള്ള ഫെയ്സ്ബുക് പോസ്റ്റിന്റെ തലക്കെട്ടായാണ് എ.എൻ. ഷംസീർ ഈ ഡയലോഗ് ഉപയോഗിച്ചത്. വെള്ളം സിനിമയിൽ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചതും മികച്ച നടനുള്ള പുരസ്കാരം നേടിയതും. സിനിമയിൽ മുരളിയോട്, സിദ്ദിഖ് അവതരിപ്പിച്ച ഡോക്ടർ കഥാപാത്രമാണീ ഡയലോഗ് പറയുന്നത്.ചില എംഎൽഎമാർ പൊതുമരാമത്തു കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ വരുന്നത് അവസാനിപ്പിക്കണമെന്ന് പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞതോടെയാണ് രണ്ട് നേതാക്കളും തമ്മിലുളള ഭിന്നത മറനീക്കിയത്. മന്ത്രിയെ കരാറുകാർക്കൊപ്പ കാണാൻ പോയ എം എൽ എ ഷംസീറാണെന്ന് പിന്നീട് നവ മാധ്യമങ്ങൾ എഴുതി. ഷംസീറിൻെറ ഹൃദയത്തിനേറ്റ കുത്തായിരുന്നു ഇത്.സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ എ.എൻ. ഷംസീർ ഈ നിലപാടിനെ ചോദ്യം ചെയ്യുകയും എംഎൽഎമാരെ വിലക്കുന്ന അഹങ്കാരത്തിന്റെ ഭാഷ വേണ്ടെന്നു പറയുകയും ചെയ്തുവെന്ന വാർത്തകൾ പുറത്തുവരി ക യും ചെയ്തു.മന്ത്രിയാകാൻ കഴിയാത്തതിലുള്ള പ്രതിഷേധം ഏറെ നാളായി മനസിൽ കൊണ്ടു നടക്കുന്ന ഷംസീർ സി പി എം യോഗത്തിൽ തകർത്തടിക്കുകയാണ് ചെയ്തത്.ഷംസീറിന്റെ വിയോജിപ്പു മറ്റു ചില എംഎൽഎമാരും ഏറ്റുപിടിച്ചതായി മാധ്യമങ്ങളിൽ വാർത്തകളിലുണ്ടായിരുന്നു. ഇതോടെ സ്വന്തം മണ്ഡലത്തിലെ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരാമെന്നും മറ്റു മണ്ഡലങ്ങളിലെ കരാറുകാരുമായി വരരുതെന്നുമാണ് പറഞ്ഞതെന്നുമുള്ള പരസ്യ വിശദീകരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇതു മുന്നണി നിലപാടാണെന്നും റിയാസ് വിശദീകരിച്ചു. ഷംസീറാകട്ടെ, നിയമസഭാ കക്ഷി യോഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ച വാർത്ത നിഷേധിക്കാനോ വിശദീകരിക്കാനോ തയാറായില്ല.മന്ത്രി റിയാസിന്റേതാണു പാർട്ടി നിലപാടെന്നു അന്ന് സിപിഎം സംസ്ഥാന ആക്ടിങ്സെക്രട്ടറി എ. വിജയരാഘവൻ വ്യക്തമാക്കിയതും ഷംസീറിനു തിരിച്ചടിയായി. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനായ റിയാസും സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറിയായ എ.എൻ.ഷംസീറും തമ്മിലുള്ള അഭിപ്രായഭിന്നത പുറത്തു വന്നതിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്. എന്നാൽ, റിയാസിന്റെ നിലപാടിനൊപ്പം തന്നെയാണു സിപിഎം നിന്നത്. റിയാസ് മുഖ്യമന്ത്രിയുടെ മരുമകൻ ആയിരിക്കുന്ന കാലത്തോളം സി പി എമ്മിൻ്റെ നിലപാടിൽ മാറ്റമില്ല. ഷംസീറിൻ്റെ എഫ്.ബി പോസ്റ്റ് സംബന്ധിച്ച് ചില വിശദീകരണങ്ങൾ ഷംസീറുമായി ബന്ധപ്പെട്ടവർ തന്നെയാണ് പുറത്ത് വിട്ടത്.സാധാരണ ഗതിയിൽ ഇത്തരം പരാമർശങ്ങൾ ഒരു എം എൽ എ യു ടെ ഭാഗത്ത് നിന്നും വരുമ്പോൾ മാധ്യമങ്ങൾ അതിൽ പിടിക്കാറില്ല. പോസ്റ്റിലുള്ള കുത്തുകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയാൽ മാത്രമേ അവർ അതിൽ പിടിക്കുകയുള്ളു. ഇത്തരം വിമർശനങ്ങളാണ് പിന്നീട് ഷംസീറിനെ സ്പീക്കറാക്കിയത് .മുഖ്യമന്ത്രിയെ മന്ത്രിമാർ പിന്തുണക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സി പി എം മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ കേട്ടിട്ടും കേട്ടില്ലെന്ന് നടിക്കുന്നു. പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ മൗനം തുടരുന്നതിൽ മുഖ്യമന്ത്രിക്കുള്ള അമർഷം തന്നെയാവണം റിയാസിൻ്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ പോലുള്ളവർ ഇത്തരത്തിലുള്ള ആരോപണ പെരുമഴയിൽ നിരാശരാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ കാരണം തങ്ങൾക്ക് സ്വസ്ഥമായി ഭരിക്കാൻ കഴിയില്ലെന്ന് പറയുന്ന മന്ത്രിമാരും കേരള കാബിനറ്റിലുണ്ട്. ഏതായാലും ഭാവി മുഖ്യമന്ത്രിയായ റിയാസിനെതിരെ തിരിഞ്ഞിരിക്കുകയാണ് കേ സംസ്ഥാന മന്ത്രിമാർ.
https://www.facebook.com/Malayalivartha


























