സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം....അറബിക്കടലില്‍ നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ ശക്തിയും സഞ്ചാരപാതയും അനുസരിച്ചാകും കാലവര്‍ഷത്തിന്റെ വരവും ശക്തിയും... എട്ടിന് മുന്‍പ് സാഹചര്യം അനുകൂലമാകുമെന്നാണ് പ്രതീക്ഷ

കാലവര്‍ഷം കേരള തീരത്തിനു അടുത്തുവരെ എത്തിയെങ്കിലും കരയില്‍ പ്രവേശിക്കാനുള്ള ശക്തി കാറ്റിന് ഇല്ലാത്തതാണ് വൈകുന്നത്. കാലവര്‍ഷം എത്തണമെങ്കില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കണം.
മാലദ്വീപ്, ലക്ഷദ്വീപ് മുതല്‍ കേരളതീരം വരെ സ്ഥായിയായ മേഘാവരണം ഉണ്ടാകണം. നിലവില്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ കേന്ദ്രം .
ഇത്തവണ ശരാശരി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം വിലയിരുത്തല്‍. സാഹചര്യം മാറി ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊണ്ടാല്‍ തോത് കൂടും. അങ്ങനെയെങ്കില്‍ മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവും ഉണ്ടാകാന്‍ സാദ്ധ്യത. കഴിഞ്ഞ വര്‍ഷം ശരാശരി മഴയാണ് ലഭിച്ചെതെങ്കിലും മേഘവിസ്‌ഫോടനം ഉള്‍പ്പെടെ ഉണ്ടായി.
https://www.facebook.com/Malayalivartha