വീണ്ടും കേബിള്‍ അപകടം... കൊച്ചിയില്‍ കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് പരിക്ക്

കൊച്ചിയില്‍ കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് പരിക്ക്. പറവൂര്‍ - വരാപ്പുഴ റൂട്ടില്‍ പൂശാരിപ്പടിയിലാണ് അപകടമുണ്ടായത്. പി എസ് പ്രജീഷ് എന്ന യുവാവിനാണ് പരിക്കേറ്റത്.
മുന്നില്‍ പോയിരുന്ന ലോറിയില്‍ തട്ടി കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ പ്രജീഷ് ബൈക്കില്‍ നിന്ന് താഴെ വീണു. യുവാവിന്റെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റു.
"
https://www.facebook.com/Malayalivartha


























