എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും....

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ചടങ്ങ്. ആദ്യഘട്ടത്തില്‍ മുപ്പതിനായിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലുമാണ് ലഭ്യമാക്കുക. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സൗജന്യം. ബാക്കിയുള്ളവര്‍ക്ക് മിതമായ നിരക്കില്‍ നല്‍കും.
സംസ്ഥാനത്തെ റേഷന്‍ കടകളിലും കെ ഫോണ്‍ ലഭ്യമാക്കും. ഇ പോസ് മെഷീനിലെ ഇന്റര്‍നെറ്റ് സങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്. നിലവില്‍ ബി.എസ്.എന്‍.എല്ലിന്റെ സിമ്മുകളാണ് ഭൂരിഭാഗം റേഷന്‍കടകളിലും ഉപയോഗിക്കുന്നത്.
മന്ത്രി ജി.ആര്‍.അനിലിന്റെ അദ്ധ്യക്ഷതയില്‍ റേഷന്‍ വ്യാപാരി സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
"
https://www.facebook.com/Malayalivartha


























