എന്നെ എത്രത്തോളം തരം താഴ്ത്താമോ അത്രത്തോളം തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്; ഇപ്പോള്‍ തന്നെ പല പോസ്റ്റുകളും വീഡിയോയും ഫേസ്ബുക്കില്‍ നിറയുന്നുണ്ട്; എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്; ഞാന്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കലാകാരന്‍ അല്ലേ; നല്ല മനസ്സ് ഉള്ളവര്‍ ഉണ്ടെങ്കില്‍ എന്നെ പിന്തുണക്കുക; ഇനിയും ഉപദ്രവിക്കാതെ ഇരിക്കുക; ഞാന്‍ നിങ്ങള്‍ക്ക് സന്തോഷം തരും; ചങ്കു പൊട്ടി കൊല്ലം സുധി അന്ന് പറഞ്ഞത്!

അതിദുഃഖകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത് . നടനും കോമഡി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തൃശൂർ കയ്പമംഗലത്ത് വച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം സംഭവിച്ചത് . വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ, സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നമുക്കറിയാം ഇടയ്ക്ക് ചില ആരോപണങ്ങൾ ഉയർന്നപ്പോൾ അദ്ദേഹം ചില വെളിപ്പെടുത്തുലകൾ നടത്തിയിരുന്നു. അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു;-
'നിങ്ങള്‍ക്ക് എന്നെ അറിയാം എന്ന് വിശ്വസിക്കുന്നു. എന്റെ പേര് കൊല്ലം സുധി. മിമിക്രി ആര്‍ട്ടിസ്റ്റാണ് ' ലോക്ക് ഡൗണ്‍ സമയത്ത് എന്റെ വീട്ടിലെ, എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്. ഇതൊക്കെ ഞാന്‍ സ്റ്റര്‍മാജിക്ക് എപ്പിസോഡിലൂടെ പറഞ്ഞിരുന്നു',
കടമായിട്ടും അല്ലാതെയും ആണ് ആളുകള്‍ എന്നെ സഹായിച്ചിരുന്നത്. ഇനിയിപ്പോള്‍ വര്‍ക്ക് തുടങ്ങിയെങ്കില്‍ മാത്രമേ എനിക്ക് ഇതെല്ലാം തിരിച്ചു കൊടുക്കാന്‍ കഴിയൂ. എനിക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ഏകദേശം അന്‍പതിനായിരത്തിനു മുകളില്‍ അംഗങ്ങളും അതില്‍ ഉണ്ടായിരുന്നു.
തന്റെ . കുടുംബത്തെയും മക്കളെക്കുറിച്ചും അപവാദം പറഞ്ഞുണ്ടാക്കുകയാണ് ചിലർ എന്നൊക്കെ അദ്ദേഹം പരാതി ഉന്നയിച്ചതും നമുക്ക് മറക്കാനാകില്ല . എന്നെ എത്രത്തോളം തരം താഴ്ത്താമോ അത്രത്തോളം തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ പല പോസ്റ്റുകളും വീഡിയോയും ഫേസ്ബുക്കില്‍ നിറയുന്നുണ്ട്.
എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞാന്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കലാകാരന്‍ അല്ലെ. നല്ല മനസ്സ് ഉള്ളവര്‍ ഉണ്ടെങ്കില്‍ എന്നെ പിന്തുണക്കുക. ഈ വീഡിയോ ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. ഇനിയും ഉപദ്രവിക്കാതെ ഇരിക്കുക. ഞാന്‍ നിങ്ങള്‍ക്ക് സന്തോഷം തരും എന്നും' എന്നും സുധി പറഞ്ഞത് മലയാളികൾക്ക് മറക്കാനാകില്ല.
https://www.facebook.com/Malayalivartha


























