Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ആറ്റിങ്ങല്‍ ഹോട്ടലിന്റെ മറവില്‍ സവാള ലോറിയില്‍ കഞ്ചാവ് എത്തിച്ച് ഓണ്‍ലൈന്‍ കഞ്ചാവ് കച്ചവടം: ആലംകോട് ബാംബു ഹോട്ടലില്‍ നിന്നും 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസ്, എഞ്ചിനീയറിംഗ് ബിരുദധാരിയടക്കം 4 പ്രതികളെ കല്‍ തുറുങ്കിലിട്ട് വിചാരണ തുടങ്ങവേയാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്

05 JUNE 2023 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

ആറ്റിങ്ങല്‍ ആലംകോട് അടഞ്ഞു കിടന്ന ബാംബു ഹോട്ടലില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ വില്‍പനക്കായി സൂക്ഷിച്ച നാല്പതു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയടക്കം 4 പ്രതികളെ കല്‍ തുറുങ്കിലിട്ട് വിചാരണ തുടങ്ങവേ ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഹൈക്കോടതി ജാമ്യ വ്യവസ്ഥ പ്രകാരം 2 തങ്ങളുടെ പാസ്‌പോര്‍ട്ട് പ്രതികള്‍ ജില്ലാ കോടതിയില്‍ കെട്ടി വച്ചു.ഒന്നാം പ്രതി ജൂണ്‍ 16 ന് പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവക്കാനും ജില്ലാ കോടതി ഉത്തരവിട്ടു. ജില്ലാ കോടതി ഉതിനോടകം 17 സാക്ഷികളെ വിസ്തരിക്കുകയും 83 രേഖകള്‍ കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു.


റിമാന്റില്‍ കഴിയുന്ന സൂത്രധാരനായ മുഖ്യ പ്രതി ഫഹദിന്റെയടക്കം ജാമ്യഹര്‍ജികള്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ കസ്റ്റോഡിയല്‍ വിചാരണ ചെയ്യായാന്‍ ഉത്തരവിട്ട് വിചാരണ തുടങ്ങിയത്.. ആന്ധ്രയില്‍ നിന്ന് സവാള ലോറിയില്‍ കഞ്ചാവെത്തിച്ച് ഹോട്ടലില്‍ സൂക്ഷിച്ച മുഖ്യ പ്രതി മണമ്പൂര്‍ തൊപ്പിച്ചന്ത എഫ്.എഫ്. മന്‍സിലില്‍ എന്‍.ഫഹദ് (26) , കീഴാറ്റിങ്ങല്‍ മുളവനത്ത് വീട്ടില്‍ പി. അര്‍ജുന്‍ നാഥ് (27) , കീഴാറ്റിങ്ങല്‍ എം.സി. നിവാസില്‍ എം. അജിന്‍ മോഹന്‍ (25) , ആറ്റിങ്ങല്‍ ഗവ. ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയില്‍ ആര്‍. ഗോകുല്‍ രാജ് (26) എന്നിവര്‍ക്കാണ് ജാമ്യം നിരസിക്കപ്പെട്ട് കല്‍ തുറുങ്കില്‍ കിടന്ന് കസ്റ്റഡിയില്‍ വിചാരണ നേരിടവേ ജാമ്യം ലഭിച്ചത് .

2020 സെപ്റ്റംബര്‍ 22 ന് രാത്രിയിലാണ് ആലംകോട് അവിക്‌സ് സൊസൈറ്റിയുടെ കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിച്ചിരുന്ന ബാംബു ഹോട്ടലില്‍ നിന്ന് 40 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വില്‍പ്പന അരങ്ങേറിയത്. ഓണ്‍ലൈനിലൂടെയും സമൂഹ മാധ്യമത്തിലൂടെയുമാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. പണം കൈമാറലും ഓണ്‍ലൈന്‍ വഴിയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച ലോറി , രണ്ട് ആഡംബര കാറുകള്‍ , നോട്ടെണ്ണല്‍ മെഷീന്‍ , രണ്ടു ത്രാസ്സുകള്‍ , 92,000 രൂപ എന്നിവ പ്രതികളില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു. ആന്ധ്രയില്‍ നിന്നും സവാളയും കന്നുകാലികളെയും കൊണ്ടുവരുന്ന ലോറികളിലാണ് കഞ്ചാവ് കടത്തിയിരുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് കോഴി ഫാമുകളിലേയ്ക്ക് കോഴികളെ കൊണ്ടുവരുന്ന ലോറിയിലും കഞ്ചാവ് കടത്തിയിരുന്നു.


ലോക് ഡൗണ്‍ സമയത്ത് ഹോട്ടല്‍ അടച്ചിരുന്നു. തുടര്‍ന്ന് സവാള സംഭരിച്ച് വ്യാപാരം തുടങ്ങി. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് വ്യാപാരം നടന്നത്. ഹോട്ടലിനുള്ളിലും ലോറിയിലും കീഴാറ്റിങ്ങല്‍ സ്വദേശി അര്‍ജുന്‍ നാഥിന്റെ വീട്ടിലുമായാണ് കഞ്ചാവ് സൂക്ഷിച്ചത്. ഹാഷിഷ് ഓയിലും എല്‍ എസ് ഡി സ്റ്റാമ്പും സംഘം വിറ്റിരുന്നതായും എക്‌സൈസിന് വിവരം ലഭിച്ചു. വിദേശത്തായിരുന്ന ഗോകുല്‍ രാജ് അടുത്തിടെ നാട്ടില്‍ എത്തി ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.


കീഴാറ്റിങ്ങല്‍ മുളവനത്ത് വീട്ടില്‍ പി. അര്‍ജുന്‍ നാഥ് (27) , കീഴാറ്റിങ്ങല്‍ എം.സി. നിവാസില്‍ എം. അജിന്‍ മോഹന്‍ (25) , ആറ്റിങ്ങല്‍ ഗവ. ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയില്‍ ആര്‍. ഗോകുല്‍ രാജ് (26) എന്നീ മൂന്നു പ്രതികള്‍ സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആലംകോട് സ്വദേശികളായ രണ്ടു പേരും കല്ലമ്പലം സ്വദേശിയായ ഒരാളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് എക്‌സൈസ് അവകാശപ്പെടുന്നുണ്ടെങ്കിലും നാളിതു വരെ അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ ബാങ്കിടപാടുകള്‍ പരിശോധിച്ചതില്‍ വന്‍ ഇടപാട് നടന്നതിന്റെ തെളിവുകള്‍ ലഭിച്ചു. 8 എ റ്റി എം കാര്‍ഡുകളും 4 ബാങ്ക് പാസ് ബുക്കുകളും പിടിച്ചെടുത്തു.


അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നാലുപേരും സുഹൃത്തുക്കളാണ്. ഇവരില്‍ ഒരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. ഇവര്‍ ചേര്‍ന്നാണ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ച് ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. കഞ്ചാവെത്തിക്കുന്നത് ഫഹദിന്റെ നേതൃത്വത്തിലാണെന്നാണ് എക്‌സൈസ് കേസ്.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (9 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (15 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (33 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (36 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (52 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (2 hours ago)

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (3 hours ago)

Malayali Vartha Recommends