കോഴിക്കോട് ബീച്ചില്‍ പന്തുകളിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി...

കോഴിക്കോട് ബീച്ചില്‍ പന്തുകളിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍, ആദില്‍ ഹസന്‍ എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്.
വെള്ളയില്‍ പുലിമുട്ട് ഹാര്‍ബറിനു സമീപത്തുനിന്നും ആദില്‍ ഹസന്റെ മൃതദേഹം പുലര്‍ച്ചെ 4.45ഓടെയും മുഹമ്മദ് ആദിലിന്റെ മൃതദേഹം ഇന്നലെ രാത്രി 11 മണിയോടെയുമാണ് കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 8 മണിയോടെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്. തിരയില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷപെടുത്തിയിരുന്നു. ഇടവിട്ട ആഴ്ചകളിലാണ് സുഹൃത്തുക്കളും അയല്‍വാസികളുമായ 5 പേര്‍ ബീച്ചില്‍ എത്തിയിരുന്നത്. പതിവുപോലെ ഇന്നലെയും എത്തി. കളി കഴിഞ്ഞു മടങ്ങവേ കുളിക്കാനാണ് ഇവര്‍ കടലിലിറങ്ങിയത്. ഇവരില്‍ രണ്ടു പേരെ കടല്‍ തിരമാല കടലാഴങ്ങളിലേക്ക് കൊണ്ടു പോവുകയായിരുന്നു.
വിവരമറിഞ്ഞ് കടപ്പുറം ജനനിബിഡമായി. മണിക്കൂറുകള്‍ക്കകം പൊലീസും കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും സജീവമായി. അഗ്‌നിരക്ഷാസേനയും എത്തി. ലയണ്‍സ് പാര്‍ക്കിനു പടിഞ്ഞാറുവശം കടല്‍ അരിച്ചുപെറുക്കിയെങ്കിലും ശക്തമായ തിര രക്ഷാപ്രവര്‍ത്തനത്തിനു പ്രതികൂലമായി. പിന്നീട് മത്സ്യത്തൊഴിലാളികളെത്തി കടല്‍ത്തീരത്തായി വല വിരിച്ചു. ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തി.
ഇരുട്ടു വീണതോടെ അഗ്‌നിരക്ഷാ സേന ജനറേറ്റര്‍ ടവര്‍ ലൈറ്റ് സ്ഥാപിച്ചു. കടലാക്രമണം രൂക്ഷമായതോടെ കലക്ടര്‍ എ.ഗീതയും ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ ഇ.അനിതകുമാരിയും മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു. ഇതിനിടെയാണ് രാത്രി 11 മണിയോടെ മുഹമ്മദ് ആദിലിന്റെ മൃതദേഹം ലഭിച്ചത്. പുലര്‍ച്ചെയോടെ ആദില്‍ ഹസന്റെ മൃതദേഹവും കണ്ടെത്തി.
"
https://www.facebook.com/Malayalivartha
























