കഴിഞ്ഞ മാസം 25-ന് എന്റെ ജന്മദിനം ആയിരുന്നു; അന്ന് ഷൂട്ടിങ് കഴിഞ്ഞ് ഒത്തുകൂടിയപ്പോൾ വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് അവൻ കരഞ്ഞു; പ്രോഗ്രാമുകൾ ധാരാളം വരുന്നുണ്ടെന്നും ഹോം ലോണുകൾ എടുക്കാമെന്നും പറഞ്ഞ് ഞങ്ങൾ ആശ്വസിപ്പിച്ചു; കൊല്ലം സുധി യാത്രയായത് ആ ആഗ്രഹം ബാക്കിയാക്കി

നടനും കോമഡി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ച ദുഃഖം സഹിക്കാനാകുന്നില്ല പലർക്കും. ഇപ്പോൾ ഇതാ ഉല്ലാസ് പന്തളം ഈ മരണത്തിൽ പ്രതിക്കരിച്ചിരിക്കുകയാണ് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എണീറ്റത് . ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ മാസം ഒന്നാം തിയതി ഒരുമിച്ചുള്ള ഷൂട്ട് കഴിഞ്ഞതേയുള്ളൂ. 24 കണക്ട് പ്രോഗ്രാമിന് ഞാനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്. കൊറോണക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നതായും ഉല്ലാസ് പന്തളം പറഞ്ഞു.
ഒരു വീട് വെക്കണമെന്നുള്ള ആഗ്രഹം അവനുണ്ടായിരുന്നുവെന്നും ഉല്ലാസ് പന്തളം വ്യക്തമാക്കി. കഴിഞ്ഞ മാസം 25-ന് എന്റെ ജന്മദിനം ആയിരുന്നു. അന്ന് ഷൂട്ടിങ് കഴിഞ്ഞ് ഒത്തുകൂടിയപ്പോൾ ആ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് അവൻ കരഞ്ഞിരുന്നു. പ്രോഗ്രാമുകൾ ധാരാളം വരുന്നുണ്ടെന്നും ഹോം ലോണുകൾ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും താനും അന്ന് പറഞ്ഞിരുന്നു എന്നും ഉല്ലാസ് പന്തളം പറഞ്ഞു,.
അതേസമയം തൃശൂർ കയ്പമംഗലത്ത് വച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം സംഭവിച്ചത് . വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ, സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റു . ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .
https://www.facebook.com/Malayalivartha























