ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ അന്‍സനയെ (20) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറാട്ടുവഴിയിലെ കടയില്‍ പോയി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു രണ്ടു പേരും.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം നടന്നത്. ഇവിടുത്തെ റോഡില്‍ സിമന്റ് കട്ടകള്‍ ഇളകിക്കിടക്കുന്ന നിലയിലാണ്. ഈ ഭാഗത്ത് വെളിച്ചവുമില്ലായിരുന്നു. പെട്ടെന്ന് ബ്രേക് ചെയ്തപ്പോള്‍ സിമന്റ് കട്ടകളില്‍ കയറി സ്‌കൂട്ടര്‍ മറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
റോഡില്‍ തലയടിച്ചു വീണ സഫിയത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിച്ചു. ഒരു മകളു കൂടിയുണ്ട്.
"
https://www.facebook.com/Malayalivartha
























