വില്പനയ്ക്കായി കൊണ്ടുപോയ വിദേശ മദ്യവുമായി യുവാവിനെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റുചെയ്തു...

വില്പനയ്ക്കായി കൊണ്ടുപോയ വിദേശ മദ്യവുമായി യുവാവിനെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റുചെയ്തു. കീഴാറ്റിങ്ങല്‍ ചിറമുല അങ്കിളിമുക്ക് കല്ലുവിള വീട്ടില്‍ രഞ്ജിത്തിനെയാണ് ( 30 ) പൊലീസ് പിടികൂടിയത്.
റൂറല്‍ എസ്.പി ഡി. ശില്പയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് ആറ് ലിറ്റര്‍ വിദേശമദ്യവും അഞ്ച് കുപ്പി ബിയറുമായി ഇയാള്‍ പിടിയിലായത്.
ആറ്റിങ്ങല്‍ എസ്.എച്ച്.ഒ തന്‍സീം അബ്ദുള്‍ സമദ്, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ റിമാന്‍ഡിലാക്കി.
" f
https://www.facebook.com/Malayalivartha























