ചേര്‍ത്തലയില്‍ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡൈവര്‍ക്ക് ദാരുണാന്ത്യം....

ചേര്‍ത്തലയില്‍ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വാരനാട് കാര്‍ത്തികാലയം കാര്‍ത്തികേയന്‍ (63 ) മരിച്ചത്. ഇന്നലെ രാവിലെ 10.30 ന് ചെങ്ങണ്ട വാരനാട് റോഡില്‍ എന്‍എസ്എസ് ആയൂര്‍വേദ ആശുപത്രിക്ക് മുന്‍ വശമായിരുന്നു അപകടം നടന്നത്.
ഓട്ടോയില്‍ യാത്ര ചെയ്ത വിട്ടമ്മ പരിക്ക് എല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍പ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണം കാരണം. കാര്‍ത്തികേയനെ ഓടിക്കൂടിയ പ്രദേശവാസികള്‍ ഓട്ടോ ഉയര്‍ത്തി പുറത്ത് എടുത്ത് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. ഭാര്യ: ശോഭിനി രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha























