കൂടത്തായി കൂട്ടക്കൊലയില്‍ റോയി വധക്കേസില്‍ സാക്ഷികളെ എതിര്‍ വിസ്താരം ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍ നല്‍കിയ അപേക്ഷയില്‍ മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിവിധി ഇന്ന്

കൂടത്തായി കൂട്ടക്കൊലയില്‍ റോയി വധക്കേസില്‍ സാക്ഷികളെ എതിര്‍ വിസ്താരം ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍ നല്‍കിയ അപേക്ഷയില്‍ മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി വിധി ഇന്ന്. ജൂണ്‍ 19 മുതല്‍ ജൂലൈ 13 വരെ സാക്ഷികളുടെ ക്രോസ് വിസ്താരം നടത്താനാണു ധാരണയായിട്ടുള്ളത്.
ജോളിയെ കുറ്റവിമുക്തയാക്കണമെന്ന അപേക്ഷ കീഴ്‌കോടതി തള്ളിയതിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി നിലവിലുള്ളതിനാല്‍ എതിര്‍ വിസ്താരം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ എതിര്‍വിസ്താരം നേരത്തേ നടത്താതിരുന്നത്. ഒന്നാം പ്രതി ജോളിയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ സിലിയെ വധിച്ചുവെന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. താമരശേരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണു കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.
"
https://www.facebook.com/Malayalivartha























