കാഞ്ഞിരപ്പള്ളിയില്‍ നാലു വയസുകാരന്‍ കാറിടിച്ച് മരിച്ചു

കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കാറിടിച്ച് നാലു വയസുകാരന്‍ മരിച്ചു. ആനക്കല്ല് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയായ ഹെവന്‍ രാജേഷാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്.
സ്‌കൂള്‍ വിട്ട് അമ്മയ്‌ക്കൊപ്പം വീട്ടിലേയ്ക്ക് പോവുകയായിരുന്നു കുട്ടി. ആനക്കല്ല് തടിമില്ലിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ കാഞ്ഞിരപ്പള്ളി 26ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha























