സങ്കടം അടക്കാനാവാതെ.... പൊന്നാനിയില്‍ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളര്‍ന്നുവീണു മരിച്ചു

സങ്കടം അടക്കാനാവാതെ.... പൊന്നാനിയില്‍ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളര്‍ന്നുവീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാടിനെ വേദനയിലാഴ്ത്തിയ രണ്ടു മരണങ്ങള്‍ ഉണ്ടായത്.
ആനപ്പടി പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാന്‍(55) തിങ്കളാഴ്ച പുലര്‍ച്ചയാണ് മരണപ്പെട്ടത്. മരണ വാര്‍ത്ത അറിഞ്ഞ മാതാവ് ഖദീജ(70) തളര്‍ന്നു വീഴുകയും ഉടന്‍ താലൂക്കാശുപത്രിയിലെത്തിലെത്തിക്കുകയും ചെയ്തു.
പിന്നീട് ഉമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ച 4.30 ന് മകന്‍ മരണപ്പെട്ടത് മാതാവ് 6.30നും. വിദേശത്ത് ജോലി ചെയ്തിരുന്ന സുലൈമാന്‍ ഇപ്പോള്‍ നാട്ടില്‍ കൂലി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha























