Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ചാരായം വാറ്റ് കുടില്‍ വ്യവസായമാകുന്നു വാറ്റി കുടിക്കാം വില്‍ക്കാം പിണറായി നല്ലവനുക്ക് നല്ലവന്‍.

13 JUNE 2023 09:28 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യവര്‍ജ്ജനമായിരുന്നു സിപിഎം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നല്കിയിരുന്ന വാഗ്ദാനം. സമ്പൂര്‍ണ്ണ മദ്യനിരോധനം പോയിട്ട് മദ്യത്തിനെതിരെ ഒരു പ്രസ്ഥാവന പോലും നടത്താന്‍ ഇടതുപക്ഷ നേതാക്കളാരും നാളിതുവരെ തയ്യാറായിട്ടില്ല . സ്ഥിരം മദ്യപിക്കുന്നവര്‍ ഒരാഴ്ച മദ്യപാനം നിറുത്തിയാല്‍ മുഖ്യമന്ത്രിയുടെ വീട്ടിലെ കുടിവെള്ളം വരെ മുട്ടിപ്പോകുന്ന  അവസ്ഥയാണുള്ളത്. മദ്യത്തെ കേരളത്തിന്റൈ ഔദ്യോഗിക പാനീയമാക്കി മാറ്റുന്ന കാര്യത്തില്‍ ഇടതുപക്ഷം തന്നെ ആലോചിക്കുന്നുണ്ട്. അതില്‍ വാറ്റുചാരയത്തെ സാര്‍വ്വത്രികമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് കരുതുന്നത്. മദ്യം ഘട്ടംഘട്ടമായി നിറുത്തലാക്കുമെന്ന പ്രഖ്യാപനവും പൂര്‍ണ്ണ മദ്യനിരോധനമെന്ന പ്രചരണവും എങ്ങുമെത്താതെ നില്ക്കുകയാണ്.

കേരളത്തില്‍ വിദേശമദ്യം നിര്‍മ്മിച്ച് കയറ്റി അയയ്ക്കാനുള്‍പ്പെടെ മദ്യത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളുമായാണ് പുതിയ മദ്യനയം തയ്യാറാക്കിയിരിക്കുന്നതെന്നാണറിവ്. മുഖ്യമന്ത്രി വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരികെയെത്തിയാല്‍ പുതിയ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കും. സംസ്ഥാനത്ത് സ്പിരിറ്റ് ഉത്പാദനവും , ചാരായം വാറ്റും പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് പുതിയ മദ്യനയത്തിലുള്ളതെന്നാണറിയുന്നത്.  

സ്പിരിറ്റ് ഉത്പാദനം പ്രോത്സാഹിപ്പിക്കാനും അതുവഴി തൊഴില്‍ അവസരങ്ങളുണ്ടാക്കാനുമാണ് മദ്യനയത്തിലെ നിര്‍ദേശം. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യണം. ഇതുവഴി നികുതി വരുമാനം വര്‍ധിപ്പിക്കാം. നിലവില്‍ ചില ബ്രാന്‍ഡുകള്‍ മാത്രമാണ് കയറ്റി അയയ്ക്കുന്നത്. അതിന് മാറ്റംവരുത്തി കയറ്റുമതി പ്രോത്സാഹിപ്പിക്കണം. അതിനായി കൂടുതല്‍ ഡിസ്റ്റലറികള്‍ക്ക് അനുമതി നല്കണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറിയും ഡിസ്റ്റലറികളും അനുവദിച്ചത് വിവാദമായതോടെ പിന്‍വലിച്ചിരുന്നു. മദ്യ ഉത്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശം കൂടുതല്‍ ബ്രൂവറികളെയും ഡിസ്റ്റലറികളെയും ലക്ഷ്യം വച്ചാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പിണറായിയെ അധികാരത്തിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ച മദ്യരാജാക്കന്മാര്‍ക്കായി ഡിസ്റ്റലറികള്‍ അനുവദിച്ചു നല്കാമെന്ന് വാഗ്ദാനം നിറവേറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  

ഷാപ്പുകള്‍ക്ക് നിലവാരമനുസരിച്ച് നക്ഷത്ര പദവി നല്കും. ഷാപ്പുകളെല്ലാം ആധുനികവത്ക്കരിക്കും. ടൂറിസവുമായി സഹരിച്ച് പുതിയ പദ്ധതികള്‍ തയാറാക്കും. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച് നിരീക്ഷിക്കും. വ്യാജ കള്ള് തടയാനാണിത്.  പഴങ്ങളില്‍ നിന്ന് കര്‍ഷക സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന വീഞ്ഞ് ബെവ്കോ വഴി വില്‍ക്കും. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തിലുമായി ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം സ്ഥിരമായി സോഷ്യല്‍ ഓഡിറ്റ് നടത്തും. സ്ഥിരം ലഹിരക്കടത്തുകാരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള നടപടികള്‍ വര്‍ധിപ്പിക്കും. അതേസമയം സ്‌കൂളുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഷാപ്പുകളുടെയും ബാറുകളുടെയും ദൂരപരിധി കുറയ്ക്കാനുള്ള നിര്‍ദേശവുമുണ്ടെന്നാണ് സൂചന.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകളെല്ലാം തുറന്നു എന്നുമാത്രമല്ല അപേക്ഷിച്ച എല്ലാവര്‍ക്കും ബാറുകള്‍ നല്കുകയും ചെയ്തു. ഓരോ പ്രദേശത്തും മൂന്നും നാലും ബാറുകള്‍ തുറന്നു കൊടുത്തു.
നേരത്തെ, ബീയര്‍ പാര്‍ലറുകളായി  പ്രവര്‍ത്തിച്ച 378 എണ്ണത്തിന് പിന്നീട് ത്രീ സ്റ്റാര്‍ പദവി നല്കി ബാര്‍ ലൈസന്‍സ് അനുവദിക്കപ്പെട്ടതോടെ ഇടതു സര്‍ക്കാരിന്റെ കാലത്ത് 468 ബാറുകള്‍ പുതുതായി അനുവദിച്ചു. മദ്യനിരോധനമെന്നത് വലിയ തമാശയായി കേരളത്തില്‍ മാറ്റാനും ഇടതുപക്ഷത്തിനായിട്ടുണ്ട്.

മദ്യ, ലഹരി ഉപയോഗം പടിപടിയായി കുറച്ചു കൊണ്ടുവന്ന് പൂര്‍ണമായും വര്‍ജ്ജിക്കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എങ്കിലും മദ്യ മുതലാളിമാര്‍ക്ക്വേണ്ടി നയം മാറ്റിയ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്ന് പ്രതിപക്ഷം തതുടരേ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഡിസ്റ്റിലറികള്‍ ആരംഭിക്കുന്നതിന് വളഞ്ഞ വഴികളാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്കെല്ലാം മദ്യനിര്‍മ്മാണത്തിന് അനുമതി നല്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. 2017 ജൂലൈ ഒന്നിനാണ് പുതിയ നയം പ്രാബല്യത്തില്‍വന്നത്. അതു വരെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കുമാത്രമാണ് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നത്. 2017 ജൂലൈ മുതല്‍ ത്രീസ്റ്റാറിനും അതിനുമുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്  നല്‍കി മദ്യം സുലഭമാക്കി. എഫ്.എല്‍- 3, എഫ്.എല്‍- 11 ലൈസന്‍സുള്ള റസ്റ്റോറന്റുകളില്‍ മദ്യം വിളമ്പാനും അനുമതി നല്‍കി. വിദേശമദ്യ ചട്ടമനുസരിച്ച് നല്‍കുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ലൈസന്‍സുകള്‍ അനുവദിച്ചു. ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കു ശുദ്ധമായ കള്ള് വിതരണം ചെയ്യാനും അനുവാദം നല്‍കി.

ബാറുകള്‍ നിശ്ചിത ഫീസ് അടച്ചാല്‍ ഇഷ്ടമുള്ളിടത്ത് മദ്യ കൗണ്ടറുകള്‍ തുറക്കാനും അനുമതി നല്‍കി. വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര ലോഞ്ചുകള്‍ക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കി.  

സുപ്രീംകോടതി ഉത്തരവനുസരിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ മദ്യവില്‍പന ശാലകളും യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ റോഡിന്റെ പേര് മാറ്റി ഇവയ്ക്ക് അതേ താലൂക്കില്‍ ദേശീയ, സംസ്ഥാന പാതയോരത്തുനിന്ന് 500 മീറ്റര്‍ മാറി പ്രവര്‍ത്തിക്കാന്‍ ഇടത് സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. വിവിധ ഘട്ടങ്ങളിലായി യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മിക്ക ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കാന്‍ അവസരം ഒരുക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. എല്ലാത്തരത്തിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ സ്വന്തമായി മദ്യഉല്പാദനത്തിന് കമ്പനികളെ തേടുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends