ഭോപ്പാലില്‍ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ആഗ്രയില്‍ വച്ചുണ്ടായ കല്ലേറില്‍ ട്രെയിന്‍റെ ഗ്ലാസ് തകര്‍ന്നു; സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി റെയില്‍വേ

വന്ദേ ഭാരത് എക്സ്പ്രസിന് നേരെയുള്ള കല്ലേറുകൾക്ക് ഒരു ശമനമാകുന്നില്ല . ഇപ്പോൾ ഇതാ വീണ്ടും കല്ലേറ് നടന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഭോപ്പാലില്‍ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ആഗ്രയില്‍ വച്ചുണ്ടായ കല്ലേറില്‍ ട്രെയിന്‍റെ ഗ്ലാസ് തകര്‍ന്നിരുന്നു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് കല്ലേർ ഉണ്ടായിരിക്കുന്നത്. സി 7 കോച്ചിന്‍റെ ചില്ലു തകര്‍ന്നു.
13-17 സീറ്റുകള്‍ക്കിടയിലെ ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്ക് കല്ലേറില്‍ പരിക്ക് ഉണ്ടായിട്ടില്ല. ഇത് ആദ്യമായല്ല ഇതേ പാതയില്‍ ഓടുന്ന വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടാകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഭോപ്പാല്‍ ദില്ലി വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധ സംഭവിച്ചത് . റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെ അഗ്നിബാധ ഉണ്ടാകുകയായിരുന്നു . ഈ കോച്ചിലുണ്ടായിരുന്നത്, 22ഓളം യാത്രക്കാരായിരുന്നു .
ഇവരെ പെട്ടന്ന് തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് സംഭവിച്ചിട്ടില്ല . തീ പടര്‍ന്നത്, സി 12 കോച്ചിന്‍റെ ബാറ്ററി ബോക്സില്‍ നിന്നായിരുന്നു . ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസ് തുടങ്ങിയത് . 701 കിലോമീറ്റര്‍ ദൂരം 7 മണിക്കൂറും 30 മിനിറ്റിലുമാണ് വന്ദേ ഭാരത് എക്സ്പ്രസ് ഈ പാത കഴിഞ്ഞ് പോയത് . നേരത്തെ വന്ദേഭാരത് കാലികളെ ഇടിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























