കണ്ണീര്‍ക്കാഴ്ചയായി.... ആലുവ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് ഫോട്ടോഗ്രഫി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം...

കണ്ണീര്‍ക്കാഴ്ചയായി.... ആലുവ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് ഫോട്ടോഗ്രഫി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം... ആലപ്പുഴ ആര്യാട് വടക്കേക്കര വീട്ടില്‍ ജിബിന്‍ ഫിലിപ്പാണ് (21) മരിച്ചത്.
ഇന്നലെ രാവിലെ 8.30ന് മൂന്നാംനമ്പര്‍ പ്‌ളാറ്റ് ഫോമിലായിരുന്നു അപകടമുണ്ടായത്.ഏറനാട് എക്സ്പ്രസില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം തൃശൂരിലേക്ക് പോകുകയായിരുന്നു.
ആലുവ സ്റ്റേഷനിലിറങ്ങി പ്‌ളാറ്റ്‌ഫോമിലെ കടയില്‍ നിന്ന് വെള്ളം വാങ്ങുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങി. തുടര്‍ന്ന് ഓടിക്കയറവേയായിരുന്നു അപകടമുണ്ടായത്. കാല്‍പ്പാദം അറ്റുപോയി. ശരീരമാസകലം പരിക്കേറ്റ ജിബിനെ ഉടന്‍ ആര്‍.പി.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എറണാകുളം കലൂരില്‍ പിക്‌സല്‍ ട്യൂള്‍സ് എന്ന സ്ഥാപനത്തില്‍ ഫോട്ടോഗ്രഫി കോഴ്‌സിന് രണ്ടു ദിവസം മുമ്പാണ് ചേര്‍ന്നത്.ആലുവ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. മാതാവ്: മാര്‍ഗറ്റ്. ഒരു സഹോദരിയുണ്ട്.
" f
https://www.facebook.com/Malayalivartha























