Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

അരിക്കൊമ്പൻ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത...അരിക്കൊമ്പന് പുതിയ കുടുംബമായി...കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത വളരെ കുറവ്...ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന, പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് ഇപ്പോൾ...

29 JULY 2023 11:27 AM IST
മലയാളി വാര്‍ത്ത

അരികൊമ്പൻ പ്രേമികൾക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് കിട്ടിയിരിക്കുന്നത്. അരികൊമ്പന് പുതിയ കുടുംബമായി. കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത വളരെ കുറവ് , എങ്കിലും പൂർണമായും തള്ളാതെ വനം വകുപ്പ് . ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് 4 മാസം തികയും. ചിന്നക്കനാലിൽ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിൽ കഴിയുന്നത്. ജൂൺ മുതൽ അരിക്കൊമ്പൻ ഇവിടെത്തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ പറയുന്നു. ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല.

ഇവിടെ നിന്നു കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല.അരികൊമ്പൻ മറ്റു കാട്ടാനക്കൂട്ടങ്ങളുടെ കൂടെ ഇണങ്ങി തന്നെയാണ് ജീവിക്കുന്നത് എന്നുള്ളത് പുറത്തു വന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കുറച്ചു ദിവസങ്ങളായി മുഴുവൻ വിമർശങ്ങൾ ആയിരുന്നു ഉയർന്നു കേട്ട് കൊണ്ടേ ഇരുന്നിരുന്നത്. അരിക്കൊമ്പൻ ചത്തു, തമിഴ്നാട് കൊന്നു, ആന മെലിഞ്ഞു...’ തുടങ്ങി നിരവധി വിമർശനമാണ് ആനപ്രേമികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.അരിക്കൊമ്പന്റെ ആരോഗ്യവിവരം പുറത്തുവിടാത്തതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പിനെതിരെ രൂക്ഷവിമർശനവും ഉയർന്നിരുന്നു. എന്നാലിപ്പോൾ അരിക്കൊമ്പന്റെ പുതിയ വിഡിയോ പുറത്തുവിട്ട് വിമർശകരുടെ വാ അടപ്പിച്ചു കൊണ്ട് രംഗത്തും വന്നിരുന്നു .തമിഴ്നാട് വനംവകുപ്പ് കളക്കാട് മുണ്ടന്തുറൈ ഫീൽഡ് ഡയറക്ടർ കെഎംടിആർ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ധർ ഉൾപ്പെടെയുള്ളവരാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്.

 

ആന പൂർണ ആരോഗ്യവാനും ഭക്ഷണവും വെള്ളവും സാധാരണ നിലയിൽ കഴിക്കുന്നുണ്ടെന്നും പുതിയ ആവാസ വ്യവസ്ഥയുമായി ചേർന്നുവെന്നും വനംവകുപ്പ് വിലയിരുത്തിയിരുന്നു. ആന അതിന്റെ പുതിയ ആവാസ വ്യവസ്ഥയായ അപ്പർ കോതയാറിൽ സുഖമായി ജീവിക്കുന്നുവെന്ന് സുപ്രീംകോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ച് കുറിച്ചിട്ടുണ്ടായിരുന്നു. "അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും, ആനക്കൂട്ടങ്ങൾക്കൊപ്പം ചേർന്നു എന്നുമുള്ള തൊക്കെ വെറും തള്ളുകൾ മാത്രം. വീണ്ടും മെലിഞ്ഞു പോയി എന്നാണ് വിവരം. വെള്ളം കുടിക്കാം. എന്നാൽ കാര്യമായി തീറ്റയൊന്നും ഉണ്ടാവാൻ സാധ്യതയില്ലാത്ത ഒരു പ്രദേശത്ത് ഒതുക്കി നിർത്തിയിരിക്കുകയാണ്. ഒരു ഗേറ്റും സ്ഥാപിച്ചിട്ട് നിരീക്ഷണ സംഘത്തെയും നൈസായിട്ട് പിൻവലിച്ചിട്ടുണ്ട്.

 

ഡ്രോൺ വഴിയാണ് ഇപ്പോൾ നിരീക്ഷണം" എന്നൊക്കെ പ്രചരിപ്പിച്ച് നിരവധി സംഘങ്ങൾ വ്യാപക പണപ്പിരിവും തട്ടിപ്പും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെയും അരികൊമ്പൻ ഗ്രൂപ്പുകൾക്കെതിരെയും പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.അരിക്കൊമ്പന്‍റെ പുതിയ ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഉന്നത അനുമതി ഇല്ലാതെ പുറത്ത് വിടാനോ, കൈമാറാനോ സാധിക്കില്ല എന്നും ആർഎഫ്ഒ അറിയിച്ചു. കളക്കാട് ടൈഗർ റിസർവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അടുത്ത ദിവസങ്ങളിൽ നേരിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ആഴ്ച പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (44 minutes ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (46 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (52 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (1 hour ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (3 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (4 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (4 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (4 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

Malayali Vartha Recommends