അതിരപ്പിള്ളിയിൽ സെൻട്രൽ പ്രൊസസ്സിംഗ് യൂണിറ്റ് ഇന്ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയുടെ ഭാഗമായ സെൻട്രൽ പ്രൊസസ്സിംഗ് യൂണിറ്റ് ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അരൂർമുഴിയിലെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജൂലൈ 27ന് രാവിലെ 11 മണിക്ക് നിർവഹിക്കും. ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ അദ്ധ്യക്ഷനാവും.
ബെന്നി ബെഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, കെ എൽ ഡി സി ചെയർമാൻ പി വി സത്യനേശൻ എന്നിവർ മുഖ്യാതിഥികളാകും. കാർഷിക ഉത്പാദക കമ്മീഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി അശോക് ഐഎഎസ് പദ്ധതി വിശദീകരിക്കും.
ആദിവാസി വിഭാഗം ഉല്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളും സംഭരിക്കുന്ന വനവിഭവങ്ങളും ശേഖരിച്ച് മൂല്യവർദ്ധനവ് നടത്തി അതിരപ്പിള്ളി എന്ന ബ്രാൻഡിൽ ഗുണഭോക്താവിന് വിപണിയിൽ ലഭ്യമാക്കുകയാണ് അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കുന്നവ സംസ്കരിക്കുന്നതിനും മൂല്യവർദ്ധനം നടത്തുന്നതിനും നിർമ്മിച്ചതാണ് സെൻട്രൽ പ്രൊസസ്സിംഗ് യൂണിറ്റ്.
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽപെടുന്ന ജനവിഭാഗത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. റീ ബിൽഡ് കേരള ഇനിഷിയേറ്റീവ്, പരമ്പരാഗത കൃഷി വികസന യോജന യു എൻ ഡി വി എന്നിവയിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ മീന മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഊരുമൂപ്പന്മാർ, കർഷകർ തുടങ്ങിയവർ പങ്കെടുക്കും
https://www.facebook.com/Malayalivartha























