കേരളം നിലവിൽ വളരെ മോശം സാമ്പത്തിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.... സാമ്പത്തികമായി പൂർണമായും തകർന്നു..... പെൻഷൻ കൊടുക്കാൻ ചില്ലിക്കാശില്ല..... ഇന്ന് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം....അനുഭവിക്കേണ്ടി വരിക ഭാവി തലമുറയെന്ന് അൽഫോൺസ് കണ്ണന്താനം....

കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം നേരിടേണ്ടി വരിക ഭാവി തലമുറയെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. എങ്ങനെയാണ് കടത്തിൽ മുങ്ങിക്കൊണ്ട് ഇപ്രകാരം ഒരു സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവുകയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേരളം നിലവിൽ വളരെ മോശം സാമ്പത്തിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തികമായി പൂർണമായും തകർന്നു. പെൻഷൻ കൊടുക്കാൻ ചില്ലിക്കാശില്ല. 2019 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ പെൻഷൻ വാങ്ങുന്ന വലിയൊരു ശതമാനമാളുകൾക്കും അധിക ക്ഷാമബത്ത ലഭിച്ചിട്ടില്ല. ഇതിൽ 70,000 പേർ മരിക്കുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. എങ്ങനെയാണ് ഒരു സംസ്ഥാനത്തിന് ഇതുപോലെ മുന്നോട്ട് പോകാൻ കഴിയുക. ഇത്തരമൊരു സാഹചര്യത്തിലും വായ്പ വാങ്ങിച്ചുകൊണ്ടേയിരിക്കുകയാണ്.
ഭാവി തലമുറയ്‌ക്ക് വലിയൊരു ബാധ്യതയായിരിക്കും ഇതുമൂലം ഉണ്ടാകുകയെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു.അതേസമയം, കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച ധനമന്ത്രി കെഎൻ ബാലഗോപാൽ, ഇതിന് കാരണം കേന്ദ്രമാണെന്ന് പഴിക്കുകയും ചെയ്തിരുന്നു. ഓണച്ചെലവിന് മാത്രം 19,000 കോടി രൂപ ആവശ്യമാണ്.എന്നാൽ കടമെടുക്കാൻ കേന്ദ്രം സമ്മതിക്കുന്നില്ല. നേരത്തെ കൈകൾ മാത്രമാണ് കെട്ടിയിട്ടിരുന്നത്. ഇപ്പോൾ വിരലുകൾ കൂടി കെട്ടിയിട്ട അവസ്ഥയാണ്. അതുകൊണ്ട് വായ്പയെടുക്കാൻ കഴിയുന്നില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.വിലക്കയറ്റം മൂലം മലയാളികൾ നെട്ടോട്ടമോടുമ്പോൾ കടത്തിൽ മുങ്ങിയ സംസ്ഥാനം വീണ്ടും വായ്പ തേടുന്ന തിരക്കിലാണ്. ഇടതുസർക്കാരിന്റെ ധൂർത്താണ് കേരളത്തിന്റെ നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് വിമർശനം.
കേരളത്തിന് അർഹതപ്പെട്ട സഹായം വലിയതോതിൽ വെട്ടിക്കുറയ്ക്കുന്ന വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കുമെന്ന വാക്ക് യു.ഡി.എഫ്. എം.പി.മാർ പാലിച്ചില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുഖ്യമന്ത്രി വിളിച്ച എം.പി.മാരുടെ യോഗത്തിൽ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയും കേന്ദ്രനയങ്ങളുണ്ടാക്കുന്ന പ്രത്യാഘാതവും വിശദമായി ധരിപ്പിച്ചിരുന്നു. ഒറ്റക്കെട്ടായി നിൽക്കണമെന്ന സംസ്ഥാനത്തിന്റെ വികാരത്തോട് അവർ യോജിച്ചിരുന്നു.കേന്ദ്രധനമന്ത്രിയെ നേരിൽക്കണ്ടും പാർലമെന്റിലും കേരളത്തിന്റെ ധനകാര്യപ്രശ്നങ്ങൾ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് കത്തുംനൽകി. കേന്ദ്രധനമന്ത്രിയെക്കാണാനുള്ള പ്രതിനിധിസംഘത്തിൽ അവരുണ്ടാകുമെന്ന് ഉറപ്പുനൽകി.എന്നാൽ, നിവേദനം നൽകാനോ കേന്ദ്രമന്ത്രിയെക്കണ്ട് പ്രശ്നം ഉന്നയിക്കാനോ എം.പി.മാർ തയ്യാറായില്ല. താൻ കേന്ദ്രമന്ത്രിയെ കാണാൻ പോയപ്പോഴും ഒറ്റ എം.പി.യും വന്നില്ല.
കേരളത്തിലെ എം.പി.മാർ ബി.ജെ.പി.യുടെ താത്പര്യമാണോ സംരക്ഷിക്കുന്നതെന്നും ബാലഗോപാൽ ചോദിച്ചു.ഇത് എന്തുകൊണ്ടെന്ന് യു.ഡി.എഫ്. നേതൃത്വം വ്യക്തമാക്കണം. രാഹുൽ ഗാന്ധിയും കേരളത്തിൽനിന്നുള്ള എം.പി ആയതിനാൽ കോൺഗ്രസിന്റെ നിലപാടിന് പ്രത്യേക പ്രസക്തിയുണ്ട്. എം.പി.മാരിൽ പലരും സംസ്ഥാന താത്പര്യങ്ങൾക്കെതിരേയാണ് പാർലമെന്റിൽ സംസാരിക്കുന്നത്.കേന്ദ്രം കേരളത്തിന്റെ കൈകൾമാത്രമല്ല, വിരലുകളും കൂട്ടിക്കെട്ടി. രണ്ടുവർഷംകൊണ്ട് കേരളത്തിന്റെ വരുമാനം 53 ശതമാനം (24,000) കോടിരൂപ വർധിച്ചു. ഇത് സംസ്ഥാന സർക്കാരിന്റെ കഠിനപ്രയത്നത്തിന്റെ ഫലമാണ്. ഇപ്പോൾ ചെലവിന്റെ 70 ശതമാനം സംസ്ഥാനംതന്നെ കണ്ടെത്തേണ്ട സ്ഥിതിയാണ്. കേന്ദ്രത്തിന്റെ വിഹിതം 30 ശതമാനമേയുള്ളൂ. 2020-21 മുതൽ ഇത് 56.3 ശതമാനമായിരുന്നു. വർഷംതോറും 30,000 കോടിവരെ കുറയുന്നു. ഇത് ഭാവിതലമുറയുടെ പ്രശ്നമാണ്.
https://www.facebook.com/Malayalivartha


























