Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മൻചാണ്ടിയെ നല്ലത് പറഞ്ഞതിന്റെ പേരിൽ ജോലി നഷ്ടമായ സതിയമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ്, പള്ളിക്കത്തോട് അഞ്ചാനി മാളിൽ ജോലിയും യാത്രാക്കൂലിയും നൽകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ് നേതാവ് ജിജി അഞ്ചാനി

23 AUGUST 2023 04:05 PM IST
മലയാളി വാര്‍ത്ത

പുതുപ്പള്ളി ഉപതിരഞ്ഞടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചു സംസാരിച്ചതിന്റെ പേരിൽ ജോലി നഷ്ടമായ താല്കാലിക ജീവനക്കാരി സതിയമ്മയ്ക്ക് ജോലി വാഗ്ദാനവുമായി കോൺഗ്രസ് നേതാവ്. പള്ളിക്കത്തോട്ടിലെ കോൺഗ്രസ് നേതാവ് ജിജി അഞ്ചാനിയാണ് സതിയമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചാനി മാളിൽ സ്ഥിരം ജോലി നൽകുമെന്നാണ് കോൺഗ്രസ് നേതാവ് ജിജി അഞ്ചാനിയുടെ വാഗ്ദാനം. നിലവിൽ ലഭിച്ചുകൊണ്ടിരുന്ന ശമ്പളവും, ഇത് കൂടാതെ യാത്രാക്കൂലിയും നൽകുമെന്നാണ് ജിജി അഞ്ചാനിയുടെ വാഗ്ദാനം.

കഴിഞ്ഞ ദിവസമാണ് ചാനലിനു മുന്നിൽ മുൻ മുഖ്യമന്ത്രിയെപ്പറ്റി നല്ലത് പറഞ്ഞതിന്റെ പേരിൽ വെറ്റിനറി ആശുപത്രിയിലെ താല്ക്കാലിക ജീവനക്കാരി പി.കെ സതിയമ്മയെ ജോലിയിൽ നിന്നും പുറത്താക്കിയത്. ഇതു സംബന്ധിച്ചു കോൺഗ്രസ് ആരോപണം ഉയർത്തുകയും, മൃഗാശുപത്രിയ്ക്കു മുന്നിൽ സമരം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി മന്ത്രി അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. ഇതിനിടെയാണ് സതിയമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ജിജി അഞ്ചാനി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജിജി അഞ്ചാനി ഇതു സംബന്ധിച്ചു വ്യക്തമാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends